ജോ ബൈഡന്‍ ഇസ്രയേലിലേക്ക്; പലസ്തീന്‍ പ്രധാനമന്ത്രിയേയും കാണും
അതേസമയം ഇസ്രയേല്‍-ഹമാസ് യുദ്ധം 11-ാം ദിവസത്തിലേക്ക് എത്തി
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ചര്‍ച്ച നടത്തും. പലസ്തീന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്ന കാര്യവും യുഎസ് പരിഗണനയിലുണ്ട്.
അതേസമയം ഇസ്രയേല്‍-ഹമാസ് യുദ്ധം 11-ാം ദിവസത്തിലേക്ക് എത്തി. ഇതുവരെ നാലായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍. ഇസ്രയേലില്‍ 1400 പേര്‍ക്കും പലസ്തീനില്‍ 2750 പേര്‍ക്കും ജീവന്‍ നഷ്ടമായി. ഇരു കൂട്ടരും യുദ്ധം അവസാനിപ്പിക്കണമെന്ന് ജോ ബൈഡന്‍ ആവശ്യപ്പെടും. അതേസമയം തുടക്കം മുതല്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് യുഎസിന്.