Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊസൂളിലെ ഒറ്റപ്പെട്ട ആ വീട്ടിലെ കാഴ്‌ചകള്‍ കണ്ടാല്‍ ഭയന്നു വിറയ്‌ക്കും; ഐഎസിന്റെ ക്രൂര ലൈംഗിക വിനോദങ്ങള്‍ നടക്കുന്ന കേന്ദ്രത്തെക്കുറിച്ച് വ്യക്തമാക്കി കുര്‍ദ്ദീഷ് വനിതാ പോരാളി

സ്വന്തം ജീവന്‍ ബലികഴിക്കാന്‍ യാതൊരു മടിയും ഇല്ലാത്തവരാണ് ഐഎസ് ഭീകരര്‍

മൊസൂളിലെ ഒറ്റപ്പെട്ട ആ വീട്ടിലെ കാഴ്‌ചകള്‍ കണ്ടാല്‍ ഭയന്നു വിറയ്‌ക്കും; ഐഎസിന്റെ ക്രൂര ലൈംഗിക വിനോദങ്ങള്‍ നടക്കുന്ന കേന്ദ്രത്തെക്കുറിച്ച് വ്യക്തമാക്കി കുര്‍ദ്ദീഷ് വനിതാ പോരാളി
സിറിയ (ദമാസ്‌കസ്) , ശനി, 28 മെയ് 2016 (17:00 IST)
ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തി വളാരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് കാണിക്കുന്ന വെളീപ്പെടുത്തി ഐഎസിനെതിരെ സിറിയയില്‍ പോരാടുന്ന കുര്‍ദ്ദീഷ് സൈന്യത്തിലെ ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ഥിനി ജോവാന്ന പാലാനി രംഗത്ത്.

നിരന്തരമായ പീഡനത്തിനൊടുവില്‍ ഗര്‍ഭിണിയായ‌ പതിനൊന്നുകാരിയെ ഐഎസ് ഭീകരന്‍ കഴിഞ്ഞ ദിവസം വീണ്ടും ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതോടെയാണ് ജോവാന്ന ക്രൂരതയുടെ വസ്‌തുതകള്‍ വ്യക്തമാക്കിയത്. ബലാത്സംഗത്തിനിരയാകുന്ന സമയത്ത് പെണ്‍കുട്ടി ഇരട്ടകുട്ടികളെ ഗർഭം ധരിച്ചിരുന്നു. ഇതൊപോലെയുള്ള നിരവധി സംഭവങ്ങള്‍ തനിക്ക് നേരത്തെയും കാണാന്‍ ഇടവന്നിട്ടുണ്ട്. പലതും കണ്ട് ഞെട്ടിപ്പോയെന്നും ഭയത്തോടെയാണ് ഇപ്പോഴും ആ കാര്യങ്ങള്‍ ഓര്‍ക്കുന്നതെന്നും പഠനം ഉപേക്ഷിച്ച് ഐഎസിനെതിരെ പോരാടാന്‍ സിറിയയിലേക്ക് പോയ ജോവാന്ന വ്യക്തമാക്കുന്നു.

webdunia
ലൈംഗിക അടിമകളായി പിടിച്ചു കൊണ്ടുവരുന്ന പെണ്‍കുട്ടികളെ മൊസൂളിന് സമീപത്തുള്ള ഒരു ഒറ്റപ്പെട്ട വീട്ടില്‍ ആണ് പാര്‍പ്പിക്കുന്നത്. അവിടെവച്ചാണ് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ നടക്കുന്നത്. പ്രായം കുറവുള്ള പെണ്‍കുട്ടികളെ പരസ്യമായി ലൈംഗികമായി ഉപായോഗിക്കുന്നത് ഐ എസിന്റെ വിനോദമാണ്. ഭീകരര്‍ പെണ്‍കുട്ടികളെ വാങ്ങാനും കടമായി കൊണ്ടു പോകുന്നതിനും ഈ വീട്ടിലേക്ക് വാഹനങ്ങളില്‍ കൂട്ടമായി എത്തുന്നത് പതിവാണെന്നും ജോവാന്ന ഓര്‍ക്കുന്നു.

സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാളെ വെടിവച്ച് കൊന്നശേഷം മൃതദേഹത്തിന് സമീപത്ത് കിടത്തി മറ്റേ പെണ്‍കുട്ടിയെ
ബലാത്സംഗത്തിനിരയാക്കുന്നത് ഒരിക്കല്‍ കാണേണ്ടിവന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടി പീഡനത്തിനിടെ രക്തം വാര്‍ന്ന് മരിച്ച സംഭവം പോരാളിയായിട്ടും തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. സ്വന്തം ജീവന്‍ ബലികഴിക്കാന്‍ യാതൊരു മടിയും ഇല്ലാത്തവരാണ് ഐഎസ് ഭീകരര്‍ എന്നും ജോവാന്ന പറയുന്നു.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ അവരത് ചെയ്തു! ഇപ്പോള്‍ നാട്ടില്‍ പാട്ടായി