പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജുറാസിക് പാര്‍ക്ക് സിനിമയിലെ നടന് ആറുവര്‍ഷം തടവ്; പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്
ഏഴുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ 2014ലാണ് തോറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജുറാസിക് പാര്‍ക്ക് സിനിമയിലെ അഭിനേതാവായ കാമറൂണ്‍ തോറിനെ ആറു വര്‍ഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ചു. കൌണ്ടി ഡിസ്‌ട്രിക്‍സ് അറ്റോര്‍ണി ശിക്ഷ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഏഴുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ 2014ലാണ് തോറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. കുട്ടികള്‍ക്കായി നടത്തുന്ന അഭിനയ പരിശീലന കളരിയിലെ വിദ്യാര്‍ഥിയായ പതിമൂന്നുകാരിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് അടുപ്പവും സൌഹൃദവും കാണിച്ച് അടുത്തുകൂടിയ തോര്‍ പലതവണ പീഡനത്തിന് ഇരയാക്കി.
പീഡനം നടന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് വ്യക്തമാക്കിയതോടെ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീ കേസ് എടുത്ത് അന്വേഷണം നടത്തുകയും തോര്‍ പിടിയിലാകുകയും ആയിരുന്നു. തട്ടിക്കൊണ്ടു പോകല്‍, മോഷണം, ബലാത്സംഗം തുടങ്ങി പതിനൊന്ന് കേസുകള്‍ ചുമത്തി 2014ല്‍ തോറിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. 1993ലാണ്
ജുറാസിക് പാര്‍ക്ക് പുറത്തിറങ്ങുന്നത്.