Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാബൂളില്‍ ഐഎസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

കാബൂളില്‍ ഐഎസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഓഗസ്റ്റ് 2021 (17:04 IST)
കാബൂളില്‍ ഐഎസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ആക്രമത്തില്‍ 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. പത്തുവര്‍ഷത്തിനിടെ അമേരിക്കയക്ക് അഫ്ഗാനില്‍ നഷ്ടപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സൈനിക നഷ്ടമാണിത്. പരിക്കേറ്റ 150 പേരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. 
 
അതേസമയം ഭീകരാക്രമണത്തില്‍ വളരെ വൈകാരികമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ താലിബാനുകളും ഉണ്ടെന്നാണ് വിവരം. ബോംബ് സ്ഫോടനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രിതന്നെ അപലപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്‌സ് വീണ്ടും 56,000ത്തിന് മുകളിൽ, മിഡ്,സ്മോൾ ക്യാ‌പുകളിലും നേട്ടം