Webdunia - Bharat's app for daily news and videos

Install App

കാൻ ചലച്ചിത്ര പ്രദർശനത്തിനിടെ നടന്ന ഭീകരാക്രമണം നാടകമെന്ന് പൊലീസ്, കനത്ത സുരക്ഷയിൽ തീരം

രാജ്യാന്തര കാൻ ചലച്ചിത്ര പ്രദർശനത്തിനിടെ നടന്ന ഭീകരാക്രമണം വ്യാജമെന്ന് പൊലീസ് അറിയിച്ചു. കടലോരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കാൻ ചലച്ചിത്രമേളക്കിടെയാണ് ഭീതി പടർത്തിയ വ്യാജ ആക്രമണം നടന്നത്. ഫ്രഞ്ച് ഇന്റർനെറ്റ് കമ്പനി നടത്തിയ പ്രചാരണ നാടകമാണിതെന്നാണ്

Webdunia
തിങ്കള്‍, 16 മെയ് 2016 (10:39 IST)
രാജ്യാന്തര കാൻ ചലച്ചിത്ര പ്രദർശനത്തിനിടെ നടന്ന ഭീകരാക്രമണം വ്യാജമെന്ന് പൊലീസ് അറിയിച്ചു. കടലോരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കാൻ ചലച്ചിത്രമേളക്കിടെയാണ് ഭീതി പടർത്തിയ വ്യാജ ആക്രമണം നടന്നത്. ഫ്രഞ്ച് ഇന്റർനെറ്റ് കമ്പനി നടത്തിയ പ്രചാരണ നാടകമാണിതെന്നാണ് പൊലീസ് നിഗമനം.
 
ഹോട്ടലിൽ നടന്ന വിരുന്നിനിടെയാണ് സ്പീഡ് ബോട്ടിൽ കറുത്ത വസ്ത്രമണിഞ്ഞ് ഹെൽമെറ്റ് ധരിച്ച ഒരു കൂട്ടം സംഘം എത്തിയത്. പാരീസ് ഭീകരാക്രമണത്തെ ഓർമിപ്പിക്കും വിധത്തിലായിരുന്നു ആക്രമികളുടെ വരവ്. ഭയന്നുപോയ പലരും നിലവിളിക്കുകയും ഭയന്നോടുകയും ചെയ്തു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
പൊലീസ് ബോട്ട് പിടിച്ചെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കടൽനിയമങ്ങൾ ലംഘിച്ചതിനെതിരേയും പ്രതികൾക്കെതിരെ കേസ് ഉണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് കനത്ത സുരക്ഷയിലാണ് ഫ്രഞ്ച് തീരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

അടുത്ത ലേഖനം
Show comments