Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനസ്സ് നിറയെ ബഹുമാനമാണ് അവരോട്, തന്ത്രപരമായി കൈകാര്യം ചെയ്തു: കുഞ്ചാക്കോ ബോബൻ

ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ട കാഴ്ചകളും പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബൻ
, വെള്ളി, 5 ഓഗസ്റ്റ് 2016 (14:30 IST)
ദുബായിൽ നടന്ന വിമാനപകടം പ്രവാസികളെയും മലയാ‌ളികളെയും ഒരുപോലെയാണ് നടുക്കിയത്. അപകടത്തിന്റെ ഭീതിയിൽ നിന്നും തനിക്ക് പൂർണമായി മുക്തനാകാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ചാക്കോച്ചനെ തേടിയെത്തിയത്. 
 
അമേരിക്കയിലെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് ദുബായ് വഴി കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റായിരുന്നു. കണക്ഷന്‍ ഫ്‌ളൈറ്റിനു വേണ്ടിയാണ് ദുബായില്‍ ഇറങ്ങിയത്. എയർപോർട്ടിൽ ജോലി ചെയ്യുന്ന സുഹൃത്താണ് വിവരങ്ങൾ അറിയിച്ചത്. ഭയവും പരിഭ്രാന്തിയും കലർന്നൊരു വല്ലാത്ത മാനസികാവസ്ഥയായിരുന്നു അതെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
വലിയൊരു രുരന്തം സംഭവിച്ചേക്കാവുന്ന സാഹചര്യം വളരെ തന്മയത്വത്തോടെയാണ് ജീവനക്കാർ പരിഹരിച്ചത്. എല്ലാവരുടെയും ജീവൻ രക്ഷിച്ചു. മനസ്സ് നിറയെ ബഹുമാനമായിരുന്നു ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരോട്. വളരെ തന്ത്രപരമായി അവർ ആ സാഹചര്യം പരിഹരിച്ചുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനില്‍ പോയത് ഭക്ഷണം കഴിക്കാനല്ല; ഭീകരരെ മഹത്വവത്‌കരിക്കാന്‍ അവര്‍ ശ്രമിക്കുന്നു - രാജ്​നാഥ് സിംഗ്