Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യയും കൂട്ടുകാരും തല്ലിച്ചതച്ച ശേഷം നഗ്നയാക്കി; മാനം പോയ കാമുകി തുണിയില്ലാതെ ഓടി രക്ഷപ്പെട്ടു!

ഭാര്യയും സംഘവും മര്‍ദ്ദിക്കുകയും അവരുടെ വസ്‌ത്രങ്ങള്‍ കീറിയെറിയുകയും ചെയ്‌തു

ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യയും കൂട്ടുകാരും തല്ലിച്ചതച്ച ശേഷം നഗ്നയാക്കി; മാനം പോയ കാമുകി തുണിയില്ലാതെ ഓടി രക്ഷപ്പെട്ടു!
ബീജിംഗ് , ബുധന്‍, 29 ജൂണ്‍ 2016 (14:34 IST)
ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യയും കൂട്ടുകാരും ചേര്‍ന്ന് തെരുവിലിട്ട് മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം വസ്‌ത്രം വലിച്ചു കീറി നഗ്നയാക്കിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയിലെ ബോസൌ പ്രവശ്യയിലാണ് സംഭവം അരങ്ങേറിയത്. മര്‍ദ്ദനത്തിന്റെയും അപമാനിക്കലിന്റെയും ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി പുറത്തു വിട്ടതാണ് വാര്‍ത്ത പുറം ലോകമറിയാന്‍ കാരണമായത്.

തെരുവിലൂടെ നടന്നു പോകുകയായിരുന്ന കാമുകിയുടെ അടുത്തേക്ക് ഭാര്യയും സംഘവും എത്തി സംസാരിക്കുകയും തുടര്‍ന്ന് മര്‍ദ്ദനം ആരംഭിക്കുകയുമായിരുന്നു. കാമുകിയായ യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യയുടെ കൂട്ടുകാരികള്‍ മര്‍ദ്ദനം തുടര്‍ന്നതോടെ നിലത്ത് വീഴുകയായിരുന്നു.

നിലത്തിരുന്ന കാമുകിയെ ഭാര്യയും സംഘവും മര്‍ദ്ദിക്കുകയും അവരുടെ വസ്‌ത്രങ്ങള്‍ കീറിയെറിയുകയും ചെയ്‌തു. ഇതിനിടെ ഒരു സ്‌ത്രീ പിന്നില്‍ നിന്ന് ഇവരെ അടിക്കുകയും ചവിട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയം, പ്രായം ചെന്ന ഒരു സ്‌ത്രീയെത്തി മര്‍ദ്ദനം അവസാനിപ്പിക്കാന്‍ പറഞ്ഞുവെങ്കിലും ഇവര്‍ കാര്യമാക്കിയില്ല.

സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായി ചുറ്റും കൂടി നിന്നവര്‍ മൊബൈലില്‍ ചിത്രങ്ങളെടുത്തും വീഡിയോ പകര്‍ത്തിയും ആനന്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ ടി എം കാര്‍ഡുകള്‍ മോഷ്ടിച്ച് പണം പിന്‍‌വലിക്കുകയും ആ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്ന ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍