പരസ്യമായി ചുംബിച്ചതിന് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ലഭിച്ച ശിക്ഷ എന്താണെന്ന് അറിയാമോ ?
കസ്‌റ്റഡിയില്‍ എടുത്ത പൊലീസ് തങ്ങളെ ആക്രമിച്ചുവെന്ന് കോട്‌നിയും ടെയ്‌ലും
പരസ്യമായി ചുംബിച്ചതിന് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് എണ്‍പതിനായിരം അമേരിക്കന്‍ ഡോളര്‍ പിഴ വിധിച്ചു. ഹവായിയിലെ ഹോണുലുലുവിലെ കോടതിയാണ് കോട്‌നി വില്‍സണും (25) ടെയ്‌ല്‍ ഗൊരോരോ (21) എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്.
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കോട്‌നിയും ടെയ്‌ലും. ഓഹുവിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ വച്ച് ഇരുവരും ചുംബനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതോടെ ഇവരെ കടയില്‍ നിന്ന് ചിലര്‍ പുറത്താക്കിയതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. സ്ഥലത്തെത്തിയ ബോബി ഹാരിസണ്‍ എന്ന പൊലീസുകാരന്‍ പെണ്‍കുട്ടികളെ പിടിച്ചു വലിക്കുകയും പുറത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കോട്‌നിയുടെ കൈയില്‍ പിടിച്ചു വലിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, തങ്ങളെ കസ്‌റ്റഡിയില്‍ എടുത്ത പൊലീസ് തങ്ങളെ ആക്രമിച്ചുവെന്ന് കോട്‌നിയും ടെയ്‌ലും വ്യക്തമാക്കി. കോടതി വിധിയെ അംഗീകരിക്കുന്നുണ്ടെങ്കിലും തങ്ങളെ മൂന്ന് ദിവസം അനധികൃതമായി ജയിലില്‍ പാര്‍പ്പിച്ചതിനും ഉപദ്രവിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ നിരാശയുണ്ടെന്നും ഇരുവരും പറഞ്ഞു.