Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കാന്‍ കൂട്ടിൽ കയറിയ ഉടമയെ സിംഹങ്ങള്‍ കടിച്ചുകീറി കൊന്നു

യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം.

കളിക്കാന്‍ കൂട്ടിൽ കയറിയ ഉടമയെ സിംഹങ്ങള്‍ കടിച്ചുകീറി കൊന്നു
, വ്യാഴം, 7 മാര്‍ച്ച് 2019 (17:16 IST)
അനധികൃതമായി കൂട്ടിലിട്ടു വളർത്തിയ സിംഹത്തിന്റെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു. മൈക്കൽ പ്രാസോക്ക് എന്ന യുവാവിനെയാണ് സിംഹം കടിച്ചുകീറി കൊന്ന നിലയിൽ വീട്ടു മുറ്റത്തെ സിംഹക്കൂട്ടിൽ കണ്ടെത്തിയത്.
 
യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. പ്രാസോക്കിന്റെ പിതാവാണ് മകനെ കൂട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടിനു ഉൾവശത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സിംഹത്തെ വീട്ടിൽ സൂക്ഷിക്കുന്നതിനെ ചൊല്ലി പ്രാദേശിക അധികൃതരുമായി തർക്കം നടക്കുന്നതിനിടെയാണ് മൈക്കലിന്റെ മരണം. 
 
മൃതദേഹം കൂട്ടിൽ നിന്നും നീക്കം ചെയ്യാനായി രണ്ട് സിംഹങ്ങളെയും പൊലീസ് വെടി വച്ചു കൊന്നു. 34 കാരനായ പ്രാസേക്ക് 9 വയസ്സുളള ആൺസിംഹത്തെ 2016ലാണ് വാങ്ങുന്നത്. കഴിഞ്ഞ വർഷമാണ് പെൺസിംഹത്തെ ഇയാൾ വാങ്ങിയത്. സിംഹങ്ങളെ ഇണചേർത്തു പ്രത്യുൽ പാദനം നടത്തുകയെന്നതായിരുന്നു പ്രാസേക്കിന്റെ ലക്ഷ്യം. എന്നാൽ ഇതിനു സർക്കാരിൽ നിന്നും അനുമതി തേടാത്തതിനെ തുടർന്ന് പ്രാസേക്കിനു പിഴയടയ്ക്കെണ്ടി വന്നിരുന്നു. 
 
സിംഹങ്ങളുമായി അടുത്തിടപെടാറുളള പ്രാസേക്ക് ഇവയുമായി കളിക്കാൻ കൂട്ടിനുളളിൽ സമയം ചിലവഴിക്കാറുണ്ടായിരുന്നു. സാധാരണയായി കൂടിനടുത്ത് ഇവയുമായി കളിക്കാൻ കയറുമ്പോൾ അകത്തു നിന്നും കുറ്റിയിടാറുണ്ട്. അതുകൊണ്ടു തന്നെ സിംഹത്തിന്റെ അടുത്തേയ്ക്കു പോയപ്പോൾ മനപ്പൂർവ്വം സിംഹത്തിന്റെ അടുത്ത് മരിക്കാൻ വേണ്ടി പോയതാണോ അതോ ആക്രമണത്തിൽ മരിച്ചതാണോ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർ മാർക്കറ്റുകൾക്ക് എന്തുകൊണ്ട് ലുലു എന്ന് പേരിട്ടു ? യൂസഫലിക്ക് പറയാനുണ്ട് ഒരു കഥ !