Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ ഉടന്‍ തന്നെ തിരിച്ചെത്തിയേക്കും

ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ ഉടന്‍ തന്നെ തിരിച്ചെത്തിയേക്കും

ലയണല്‍ മെസി
ബ്യൂണസ്​ ഐറിസ്​ , തിങ്കള്‍, 4 ജൂലൈ 2016 (12:32 IST)
ശതാബ്‌ദി കോപ്പ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മെസിയുടെ ഭാര്യ ആൻറനല്ല റൊക്കൂസയെയും കൂട്ടുകാരനെയും ഉദ്ധരിച്ച് അർജൻറീനയിലെ പ്രമുഖ ദിനപത്രമായ ലാസിയൻ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഞെട്ടലോടെ ആയിരുന്നു കേട്ടത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധകോണുകളില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി സമ്മര്‍ദ്ദം ഉയര്‍ന്നു. ഇതാണ് തിരിച്ചുവരവിന് ഒരുങ്ങാന്‍ മെസിയെ പ്രേരിപ്പിച്ചത് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
2018ലെ റഷ്യന്‍ ലോകകപ്പില്‍ മെസി ഉണ്ടാകുമെന്ന് മെസിയുടെ കൂട്ടുകാരനും 2006, 2010, 2014 ലോകകപ്പില്‍ ടീം അംഗവുമായ പേരു വെളിപ്പെടുത്താത്ത താരം സ്ഥിരീകരിച്ചു. മെസിയുടെ അംഗരക്ഷകനും തെറാപ്പിസ്റ്റും ഭാര്യയും ഇക്കാര്യം സ്ഥിരീകരിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോംപാക്റ്റ് എസ്‌ യു വി ശ്രേണിയിലെ ശ്രദ്ധേയസാന്നിധ്യമാകാന്‍ ടൊയോട്ടയുടെ 'റഷ്' എത്തുന്നു