യഥാർത്ഥത്തിൽ അയോദ്ധ്യയും ശ്രീരാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി. ഇന്ത്യയുടെ ലിപുലേഖയും കാലാപാനിയും അടക്കമുള്ള ഭൂപ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദത്തിന് പുറകെയാണ് നേപ്പാളിന്റെ പുതിയ വാദം.
ഇന്നലെയാണ് നേപ്പാൾ പ്രധാനമന്ത്രി പുതിയ വാദം ഉന്നയിച്ചത്.യാഥാർഥ്യം പലപ്പോഴും തിരസ്കരിക്കപ്പെടുന്നു.സാംസ്കാരികമായും നമ്മൾ പലപ്പോഴും അടിച്ചമർത്തപ്പെട്ടു.നമ്മൾ സീതയെ ഇന്ത്യയിലെ രാമ രാജകുമാരന് നൽകിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ അത് അങ്ങനെയല്ല.ബിർഗുഞ്ജിന് പടിഞ്ഞാറായുള്ള ഒരു ഗ്രാമമാണ് അയോധ്യ. ഇപ്പോൾ പ്രചാരത്തിലുള്ള അയോധ്യയുമായി അതിന് ബന്ധമില്ല. ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ കെപി ശർമ ഒലി അവകാശപ്പെട്ടു.