Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടുതീ: ലോസ് ആഞ്ചലസിന് പിങ്ക് നിറം! കാരണം ഇതാണ്

Fire

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 ജനുവരി 2025 (15:52 IST)
കാട്ടുതീ വ്യാപിച്ചതോടെ ലോസ് ആഞ്ചലസിന്റെ നിറം പിങ്കായി. കാട്ടുതീയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പിങ്ക് പൗഡര്‍ എന്നറിയപ്പെടുന്ന ഫോസ് ചെക്ക് സൊല്യൂഷന്‍ ആകാശത്തുനിന്നും വിതറുന്നതാണ് ഇതിനു കാരണം. തീപിടുത്തത്തെ പ്രതിരോധിക്കാന്‍ വിതറുന്ന രാസവസ്തു എന്ന നിലയില്‍ ഏറെ പ്രശസ്തമാണ് പിങ്ക് പൗഡര്‍. ഇതിനോടകം ആയിരക്കണക്കിന് ഗ്യാലന്‍ സൊലൂഷന്‍ ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെ നിറം അന്തരീക്ഷത്തില്‍ നിന്ന് മാറുകയുള്ളു.
 
പിങ്ക് നിറം കാരണം അപകടസ്ഥലങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന ഗുണവും ഉണ്ട്. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങളിലാണ് മുന്‍കൂട്ടി ഫോസ് ചെക്ക് വിതറുന്നത്. വെള്ളത്തെ പോലെ പെട്ടെന്ന് വറ്റി പോകാത്തതുകൊണ്ട് ഏത് സമയത്ത് വേണമെങ്കിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും. 
 
അതേസമയം ഈ രാസപദാര്‍ത്ഥത്തിന്റെ ഉപയോഗം മൂലം പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. ഇത് ജലസ്രോതസ്സുകളെ മലിനമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്