Webdunia - Bharat's app for daily news and videos

Install App

ഗന്ധം പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് കോവിഡ് 19 ലക്ഷണം, മുന്നറിയിപ്പുമായി ഫ്രഞ്ച് ശാസ്ത്രജ്ഞർ

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2020 (12:40 IST)
ഗന്ധം പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് കോവിഡ് 19ന്റെ ലക്ഷണമെന്ന് ഫ്രഞ്ച് ഗവേഷകർ. യുവാക്കളിലാണ് ഈ ലക്ഷണം പ്രധാനമായും കണ്ടുവരുന്നത് എന്നും ഗവേഷകർ പറയുന്നു. ഇത് രോഗത്തിന്റെ പുതിയ ലക്ഷണമാണ് എന്നും. ഈ പ്രതിഭാസത്തെ കുറിച്ച് നിരീക്ഷിച്ചുവരികയാണ് എന്നും ഫ്രഞ്ച് ഗവേഷകർ വ്യക്തമാക്കി.
 
മൂക്കടപ്പ് മൂക്കൊലിപ്പ് തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ പെട്ടന്ന് ഗന്ധം പിടിക്കാനുള്ള ശേഷി നഷ്ടമാകുന്നത് കോവിഡ് 19 ന്റെ ഒരു ലക്ഷണമാണ് എന്നാണ് കരുതപ്പെടുന്നത്. ഇത് അപൂർവമായാണ് ഉണ്ടാകുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നാവിന്റെ രുചി നഷ്ടപ്പെടുന്നതും ഇതിലും അപൂർവമായ ഒരു ലക്ഷണമാണ് എന്നും ഗവേഷകർ പറയുന്നു.
 
ഇവ രണ്ടും അപൂർവമായി മാത്രമാണ് ഉണ്ടാകുന്നത്. സ്വയം നിരീക്ഷണത്തിൽ കഴിയാനായി കണക്കാക്കേണ്ട ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഗന്ധം നഷ്ടപ്പെടുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഡോക്ടർമാരിൽ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments