മീ ടൂ കേസിൽ ജയിലിൽ കഴിയുന്ന ഹാർവി വെയ്‌ൻസ്റ്റെയിന് കൊറോണ സ്ഥിരീകരിച്ചു

അഭിറാം മനോഹർ

തിങ്കള്‍, 23 മാര്‍ച്ച് 2020 (10:57 IST)
മീ ടൂ ആരോപണത്തെ തുടർന്ന് ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്‌ൻസ്റ്റെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു.ലൈംഗികാതിക്രമണകേസിൽ 23 വർഷത്തെ തടവ് ശിക്ഷയുടെ ഭാഗമായി ന്യൂയോർകിലെ ജയിലിലാണ് വെയ്ൻസ്റ്റെ‌യിൻ കഴിയുന്നത്. മാർച്ച് 11 നായിരുന്നു വെയ്ൻസ്റ്റെ‌യിനെ അറസ്റ്റ് ചെയ്‌തത്.
 
കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ഇത് സംബന്ധിച്ച് വെയ്ന്‍സ്‌റ്റെയിന്റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനിലാണ് വെയ്‌ൻസ്റ്റെയിൻ ഉള്ളത്. ജയിലിലെ മറ്റ് രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ലോകത്തെ പിടിച്ചുകുലുക്കിയ മീ ടൂ ആരോപണങ്ങളിൽ പ്രധാനപേരുകാരനായിരുന്നു വെയ്ൻസ്റ്റെൻ. 67കാരനായ വെയ്ൻസ്റ്റെനിനെതിരെ നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് പീഡനാരോപണം ഉന്നയിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എന്റെ രാജ്യത്തിനും കുടുംബത്തിനും വേണ്ടി ഞാൻ വീട്ടിലിരിക്കുന്നു, നിങ്ങളോ ?