Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, സമയമാകുമ്പോൾ പൊതുവേദിയിലെത്തുമെന്ന് നെടുമാരൻ

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, സമയമാകുമ്പോൾ പൊതുവേദിയിലെത്തുമെന്ന് നെടുമാരൻ
, തിങ്കള്‍, 13 ഫെബ്രുവരി 2023 (15:17 IST)
എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് ദേശീയ സംഘടനാ നേതാവ് പി നെടുമാരൻ. സമയമാകുമ്പോൾ പ്രഭാകരൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന് തഞ്ചാവൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നെടുമാരൻ പറഞ്ഞു.
 
പ്രഭാകരൻ ഇപ്പോൾ എവിടെയെന്ന് പറയാനാകില്ല. വേലുപ്പിള്ള പ്രഭാകരൻ്റെ അനുമതിയോടെയാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും ശ്രീലങ്കയിൽ രജപക്സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും സമയമാകുമ്പോൾ പ്രഭാകരൻ പൊതുവേദിയിൽ എത്തുമെന്നും നെടുമാരൻ പറഞ്ഞു.
 
അതേസമയം ശ്രീലങ്കയിൽ നടന്ന വംശഹത്യയ്ക്ക് സമാനമായ ഭരണകൂട നടപടിയിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം വേലുപ്പിള്ള പ്രഭാകരൻ്റെയാണെന്ന് ശ്രീലങ്കൻ സർക്കാർ ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് മുൻ ശ്രീലങ്കൻ എം പി ശിവാജി ലിംഗം പറഞ്ഞു. പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന വാർത്ത അവഗണിക്കാനാവില്ലെന്നും ലോകമെങ്ങുമുള്ള യഥാർഥ തമിഴർക്ക് ഈ വാർത്ത സന്തോഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി