ജര്‍മ്മനിയില്‍ പൈലറ്റ് സമരം; ലുഫ്‌താന്‍സ എയര്‍ലൈന്‍സ് 900 ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ലുഫ്‌താന്‍സ എയര്‍ലൈന്‍സ് 900 ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ജര്‍മ്മനിയില്‍ പൈലറ്റ് സമരത്തെ തുടര്‍ന്ന് ലുഫ്‌താന്‍സ എയര്‍ലൈന്‍സ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി. 900 ത്തോളം വിമാന സര്‍വ്വീസുകള്‍ ആണ് നിര്‍ത്തിയത്. വേതന തര്‍ക്കത്തെ തുടര്‍ന്നാണ് ജര്‍മ്മനിയിലെ പൈലറ്റ് യൂണിയന്‍ സമരം പ്രഖ്യാപിച്ചത്.
ജര്‍മ്മനിയിലെ പതിനായിരക്കണക്കിന് യാത്രക്കാരെയാണ് പൈലറ്റ് സമരം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത 3000 വിമാനങ്ങളില്‍ 900 ത്തോളം വിമാനങ്ങള്‍ മാത്രമാണ് റദ്ദാക്കിയത്.
ഓരോ വര്‍ഷവും 3.66 ശതമാനം വേതന വര്‍ദ്ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. 2014 ഏപ്രില്‍ മാസത്തിനു ശേഷം പൈലറ്റ് യൂണിയന്‍ പ്രഖ്യാപിച്ച പതിനാലാമത്തെ സമരമാണിത്. 3.66 ശതമാനം വേതാനവര്‍ദ്ധന ആവശ്യപ്പെടുന്നുണ്ടെങ്കിലും 2.5 ശതമാനം വേതന വർധനവാണ് വിമാനകമ്പനി വാഗ്ദാനം ചെയ്യുന്നത്.
ജർമനിയിലെ പ്രധാനപ്പെട്ട വിമാനകമ്പനിയായ ലുഫ്താൻസ എയർലൈൻസ് വന്‍ വരുമാനമുള്ള വിമാനക്കമ്പനിയാണ്.