Webdunia - Bharat's app for daily news and videos

Install App

ചന്ദ്രേട്ടന്‍ ഇവിടെയുണ്ട്! ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി!

Webdunia
ബുധന്‍, 31 ജനുവരി 2018 (19:56 IST)
സൂപ്പര്‍മൂണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് എല്ലാവിധ പ്രൌഢിയോടെയുമാണ് ‘ചന്ദ്രേട്ടന്‍’ എത്തിയത്. ഇപ്പോള്‍ കാണുന്നവര്‍ക്ക് ഇനി ഈ ജന്‍‌മം ഇതുപോലൊരു കാഴ്ച കാണാനാവില്ല എന്നതുതന്നെയാണ് ഈ ‘മൂണ്‍കാഴ്ച’യുടെ സൌന്ദര്യം. അതുകൊണ്ടുതന്നെ സൂപ്പര്‍മൂണിനെ നമ്മുടെയരുകിലെത്തിയ ഏറ്റവും വിഐപിയായ അതിഥിയായി കണക്കാക്കണം. 
 
വലിയ അത്ഭുതം തന്നെയാണ് ഈ കാഴ്ച. 152 വര്‍ഷം മുമ്പാണ് ഇത്തരമൊരു സംഗതി ഇതിനുമുമ്പ് അരങ്ങേറിയത്. കൃത്യമായി പറഞ്ഞാല്‍ 1866 മാര്‍ച്ച് 31ന്. അന്ന് ആ ചാന്ദ്രവിസ്മയം കണ്ടവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന വസ്തുതയില്‍ നിന്ന് ഈ പ്രതിഭാസത്തിന്‍റെ ആദ്യകൌതുകം ആരംഭിക്കുന്നു.
 
ബ്ലൂമൂണ്‍ എന്നൊക്കെ വിളിക്കുന്നതുകൊണ്ട് ഇതിന് നീലനിറമായിരിക്കുമെന്ന മുന്‍‌ധാരണയോടെ സൂപ്പര്‍മൂണിനെ കാണാനെത്തിയവര്‍ അമ്പരന്നുകാണും. നീലനിറമൊരിക്കലും കാണില്ല എന്നതുതന്നെ കാരണം. ഒരേമാസത്തില്‍ രണ്ടാം തവണയും പൂര്‍ണചന്ദ്രനുദിച്ചാല്‍ അതിന്‍റെ പേരാണ് ബ്ലൂമൂണ്‍. അത്രേയുള്ളൂ ആ പേരുമായുള്ള ബന്ധം, അല്ലാതെ നീലനിറം പ്രതീക്ഷിക്കരുത്.
 
ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ട് റെഡ്മൂണ്‍ എന്നും വിളിക്കുന്നു. ചന്ദ്രഗ്രഹണം കഴിഞ്ഞയുടന്‍ ഓറഞ്ചുനിറത്തിലാണ് പ്രത്യക്ഷപ്പെടുന്നത് ചന്ദ്രേട്ടന്‍. ഗ്രഹണസമയത്ത് ചന്ദ്രന്‍റെ വലിപ്പത്തിലും വ്യത്യാസമുണ്ടാകുന്നുണ്ട്. ഏഴുശതമാനം വലിപ്പവര്‍ദ്ധനവരെയാണ് കാണാനാവുക. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments