Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്‌സായ്

പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്‌സായ്
, ബുധന്‍, 9 ഫെബ്രുവരി 2022 (12:15 IST)
കർണാടകയിൽ മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസുകളിലും പ്രവേശിക്കാൻ അനുവദിക്കാത്തതുമാ‌യി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാമാണെന്ന് മലാല ട്വീറ്റ് ചെയ്തു.
 
എന്ത് ധരിക്കണം എന്നതിന്റെ പേരിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നത് നിലനിൽക്കുന്നു. ഇന്ത്യൻ നേതാക്കൾ മുസ്ലീം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല യൂസഫ്‌സായി ട്വീറ്റിൽ പറയുന്നു.അതേസമയം കർണാടകയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സംസ്ഥാനത്തെ  എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ ആര്‍മി കീ ജയെന്ന് ഉറക്കെ വിളിച്ച് ബാബു, സൈനികര്‍ക്ക് സ്‌നേഹത്തിന്റെ ഉമ്മ, വീഡിയോ