Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അണ്ണാ നിങ്ങള് പുലിയാണ്, അണ്ണനുവേണ്ടി നാളെ രാവിലെ നമ്മുടെ അമ്മമാര്‍ പുട്ടുണ്ടാക്കും'; പുടിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഗംഭീര സ്‌നേഹപ്രകടനം

'അണ്ണാ നിങ്ങള് പുലിയാണ്, അണ്ണനുവേണ്ടി നാളെ രാവിലെ നമ്മുടെ അമ്മമാര്‍ പുട്ടുണ്ടാക്കും'; പുടിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഗംഭീര സ്‌നേഹപ്രകടനം

ശ്രീനു എസ്

, ബുധന്‍, 12 ഓഗസ്റ്റ് 2020 (12:56 IST)
ലോകത്തെ ഭീതിയിലാഴ്ത്തി സര്‍വരുടെയും ജീവിതത്തെ തന്നെ മാറ്റിമറിച്ച മഹാമാരിക്കെതിരെ ആദ്യമായി വാക്‌സിന്‍ കണ്ടെത്തിയ സന്തോഷത്തിലാണ് ലോകം, ഒപ്പം മലയാളികളും. റഷ്യ വാക്‌സിന്‍ വികസിപ്പിച്ചെന്നും അതിന്റെ ആദ്യ ഡോസ് പ്രസിഡന്റ് വ്‌ളാദമീര്‍ പുടിന്‍ തന്റെ മകള്‍ക്കു നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മലയാളികള്‍ പുടിന്റെ ഫേസ്ബുക്ക് പേജ് തേടിപ്പിടിച്ചു.
 
രസകരവും സ്‌നേഹപ്രകടനങ്ങളും നിറഞ്ഞ കമന്റുകളാണ് മലയാളത്തില്‍ പുടിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍. മലയാളികള്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ട്. 
 
പുട്ടേട്ടാ നിങ്ങളുടെ പേരിലുള്ള ഒരു പലഹാരം നമ്മുടെ നാട്ടിലുണ്ട്, അണ്ണാ രണ്ട് വിമാനം നിറച്ച് മരുന്ന് ഇങ്ങോട്ട് പറത്തി വിടീന്‍, നിങ്ങള്‍ക്കുവേണ്ടി നാളെ രാവിലെ നമ്മുടെ അമ്മമാര്‍ പുട്ടുണ്ടാക്കും, കിട്ടിയാല്‍ മൂന്നുനേരം റമ്മോ ബ്രാണ്ടിയോ ചേര്‍ത്ത് അടിക്കാമായിരുന്നു..... ഇങ്ങനെയാണ് കമന്റുകളുടെ പോക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ 1600 രൂപയുടെ ഇടിവ്, കാരണം കൊവിഡ് വാക്‌സിൻ?