Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനിതകമാറ്റം? മലേഷ്യയിൽ പത്ത് മടങ്ങ് ശക്തികൂടിയ കൊറോണ വൈറസിനെ കണ്ടെത്തി

ജനിതകമാറ്റം? മലേഷ്യയിൽ പത്ത് മടങ്ങ് ശക്തികൂടിയ കൊറോണ വൈറസിനെ കണ്ടെത്തി
, തിങ്കള്‍, 17 ഓഗസ്റ്റ് 2020 (14:42 IST)
ലോകമെങ്ങുമുള്ള മനുഷ്യരെ പ്രതിസന്ധിയിലാക്കിയ മഹാമാരിയാണ് കൊറോണ. ലോകമെങ്ങും അനവധി മരണങ്ങൾക്ക് കാരണമായ കൊറോണ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ കൊറോണയുടെ പത്ത് മടങ്ങ് ശക്തമായ തരത്തിലുള്ള വൈറസുകളെ മലേഷ്യയിൽ കണ്ടെത്തിയതായ വാർത്തകളാണ് പുറത്തുവരുന്നത്.
 
നേരത്തേ ചില രാജ്യങ്ങളില്‍ 'D614G' എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തിലുള്ള വൈറസിനെയാണ് മലേഷ്യയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം മലേഷ്യയില്‍ ആരോഗ്യവകുപ്പ് മേധാവിയായ നൂര്‍ ഹിഷാം അബ്ദുള്ള നേരിട്ട് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
 
കഴിഞ്ഞ ദിവസങ്ങളിൽ മലേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 45 കേസുകളിൽ മൂന്ന് കേസുകളിലാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. രോഗത്തിന്റെ തീവ്രതയും മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിക്കുന്നതിന്റെ വേഗതയും വര്‍ധിപ്പിക്കാന്‍ പുതിയ കൊറോണ വൈറസിന് ആവുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. 
 
ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളില്‍ നിന്ന് കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പ്രധാനമായും വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത് ഇന്ത്യയുടെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നിർണായകമായേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീറ്റ് ജെഇഇ പരീക്ഷകൾ മുൻനിശ്ചയിച്ചപ്രകാരം തന്നെ, മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി