ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിനെ ബന്ധുക്കള്‍ പിടികൂടി. സിംബാബ്‌വെയിലെ ഒരു പ്രാന്തപ്രദേശമായ ഗ്വേരു സ്വദേശിയായ ലൂസിയസ് ചിറ്റുരുമനിയെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.
അസുഖബാധിതയായിട്ടായിരുന്നു ലൂസിയസിന്റെ ഭാര്യ സിബോന്‍ഗൈല്‍ മെത്വ മരിച്ചത്. സിബോന്‍ഗൈലിന്റെ നാടായ ചിരേദ്‌സിയിലായിരുന്നു മരണാന്തര ചടങ്ങുകള്‍ നടന്നത്. സഹോദരിയാണെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയോടൊപ്പമായിരുന്നു മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ലൂസിയസ് അവിടേക്കെത്തിയത്.
തുടര്‍ന്ന് അതേദിവസം രാത്രി ഇരുവരും ഗസ്റ്റ് റൂമില്‍ ഉറങ്ങാന്‍ കയറി. കൂടുതല്‍ പേര്‍ ഗസ്റ്റ് റൂമില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും ഗസ്റ്റ് റൂമിലേക്ക് മറ്റാരും പോയതുമില്ല. എല്ലാവരും ഉറങ്ങിയ ശേഷം പുലര്‍ച്ചെയോടെയാണ് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.
ഈ സമയം പുകവലിക്കുന്നതിനായി മെത്വയുടെ ഒരു ബന്ധു ഗസ്റ്റ് റൂമിന്റെ പുറത്ത് നില്‍ക്കുന്ന സമയത്ത് ഗസ്റ്റ് റൂമിനുള്ളില്‍ നിന്നും ചില അപശബ്ദങ്ങള്‍ കേട്ടു. കാര്യം മനസിലാക്കിയ ആള്‍ ഉടന്‍ തന്നെ മറ്റ് ബന്ധുക്കളെ വിളിച്ചുണര്‍ത്തുകയും ബന്ധുക്കള്‍ അകത്ത് കയറി രണ്ട് പേരെയും കയ്യോടെ പിടികൂടുകയുമായിരുന്നു.
തുടര്‍ന്ന് ഇരുവരെയും അര്‍ദ്ധനഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ലൂസിയസ് കുടുംബത്തിനാകമാനം അപമാനമുണ്ടാക്കിയെന്നും അയാളുടെ മരിച്ച ഭാര്യയോട് ചെയ്ത അനീതിയാണ് ഇതെന്നും അടുത്ത ബന്ധുകൂടിയായ ഗ്രേസ് മെത്വ അറിയിച്ചു.