ബിൽ ക്ലിന്റണിന്റെ മകനാണെന്ന അവകാശവാദവുമായി വേശ്യയുടെ മകൻ; ഹിലരി ക്ലിന്റൺ കുരുക്കിലോ?
ബിൽ ക്ലിന്റണിന് വേശ്യയിൽ ഒരു മകൻ!
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണങ്ങൾക്ക് കൊഴുപ്പേറി വരുന്ന സാഹചര്യത്തിൽ സ്ഥാനാർഥി ഹിലരി ക്ലിന്റണെ കുരുക്കിലാക്കി പുതിയ വാദം. ഹിലരിയുടെ ഭർത്താവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണിന്റെ മകനാണെന്ന് ന്വകാശപ്പെട്ട് 30കാരൻ രംഗത്തെത്തിയിരിക്കുകയാണ്. ഇത് ഹിലരിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഡാനി വില്യംസ് ക്ലിന്റൺ എന്ന ചെറുപ്പക്കാരനാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ലൈംഗികതൊഴിലാളിയുടെ മകനാണ് ഡാനി. 1984ൽ താൻ ഗർഭിണിയായെന്നും തന്റെ മകന്റെ പിതാവ് ബിൽ ക്ലിന്റൺ ആണെന്നും അവകാശപ്പെട്ട് ഡാനിയുടെ മാതാവ് ബോബി ആൻ വില്യംസ് മുൻപും രംഗത്തെത്തിയിരുന്നു.
നേരത്തേ പല തവണ ഇവർ അവകാശവാദവുമായി എത്തിയപ്പോഴൊക്കെ മാധ്യമങ്ങൾക്കും പ്രവർത്തകർക്കും ഇത് വിശ്വസനീയമായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ വെളിപ്പെടുൢ ഹിലരിയെ ബാധിക്കുമോ എന്നാണ് പാർട്ടി ഉറ്റുനോക്കുന്നത്.