ചെവിയ്ക്കുള്ളിൽ ചൊറിച്ചിൽ: യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടർ കണ്ടത് വലകെട്ടുന്ന ചിലന്തിയെ
നഗ്നനേത്രങ്ങൾ കൊണ്ടുനോക്കിയിട്ട് കുഴപ്പങ്ങളൊന്നും ഡോക്ടർക്ക് കണ്ടെത്തുവാൻ സാധിച്ചില്ല.
ചെവിയിൽ ചൊറിച്ചിലുമായെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർ ചെവിയ്ക്കുള്ളിൽ വല നെയ്തുകൊണ്ടിരിക്കുന്ന ചിലന്തിയെ. ചൈനയിലെ ജിയാമ്ഗ്സു പ്രവിശ്യയിലാണ് സംഭവം.
ലീ എന്നുപേരുള്ള യുവാവാണ് യംഗ്സോവു യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിനു കീഴിലുള്ള ഒരു ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പരിശോധനയ്ക്കായെത്തിയത്. ചെവിയ്ക്കുള്ളിൽ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്നായിരുന്നു ഇയാൾ പരാതിപ്പെട്ടത്.
നഗ്നനേത്രങ്ങൾ കൊണ്ടുനോക്കിയിട്ട് കുഴപ്പങ്ങളൊന്നും ഡോക്ടർക്ക് കണ്ടെത്തുവാൻ സാധിച്ചില്ല. എന്നാൽ ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ രോഗിയുടെ കർണ്ണനാളിയിൽ ഒരു ചാരനിറത്തിലുള്ള ജീവനുള്ള ചിലന്തിയെ ഇവർ കണ്ടെത്തിയത്.
ചെവിയ്ക്കുള്ളിൽ വല നെയ്തുകൊണ്ടിരിക്കുകയായിരുന്നു ചിലന്തി. ദിവസങ്ങളായി അതവിടെത്തന്നെ ഉണ്ടായിരുന്നിരിക്കണമെന്നാണ് ഡോക്ടർമാരുടെ നിഗമനമെന്ന് യംഗ്സോവു ടിവി സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാർ ഉടൻ തന്നെ ചെവിക്കുള്ളിലേയ്ക്ക് സലൈൻ ലായനി കടത്തിവിട്ട് ചിലന്തിയെ കൊന്ന ശേഷം സുരക്ഷിതമായി അതിനെ പുറത്തെടുക്കുകയായിരുന്നു.