Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെലിവിഷന്‍ കാണുമ്പോള്‍ ബഹളമുണ്ടാക്കി; ദേഷ്യപിടിച്ച പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നത് 22 തവണ ക്രൂരമായി മര്‍ദ്ദിച്ച്

അമേരിക്കയില്‍ നാലുമാസം പ്രായമുള്ള മകളെ അച്ഛന്‍ മര്‍ദ്ദിച്ചുകൊന്നു

ടെലിവിഷന്‍ കാണുമ്പോള്‍ ബഹളമുണ്ടാക്കി; ദേഷ്യപിടിച്ച പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നത് 22 തവണ ക്രൂരമായി മര്‍ദ്ദിച്ച്
ഷിക്കാഗോ , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (10:56 IST)
അമേരിക്കയില്‍ നാലുമാസം പ്രായമുള്ള മകളെ അച്ഛന്‍ മര്‍ദ്ദിച്ചുകൊന്നു. ടെലിവിഷന്‍ കാണുന്നതിനിടയ്ക്ക് കരഞ്ഞ് ബഹളമുണ്ടായിക്കിയ മകളെ മര്‍ദ്ദിച്ചുകൊന്നവെന്ന കേസില്‍ 21 കാരനായ കോറി മോറിസിനെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുഖത്തും നെഞ്ചത്തുമായി 22 തവണയാണ് ഇയാള്‍ ഇടിച്ചത്. 
 
ആഗസ്റ്റ് 13ന് നടന്ന സംഭഴത്തില്‍ മോറിസ് തന്നെ പൊലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി. പൊലീസ് എത്തിച്ചേര്‍ന്നപ്പോള്‍ കുട്ടി ബോധക്ഷയയായി കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിച്ചു.

ടെലിവിഷന്‍ കാണുന്നതിനിടെ ശബ്ദമുണ്ടായിക്കിയ മകളെ മോറിസ് ബെഡ്‌റൂമിലേക്ക് കൊണ്ടുപോവുകയും മേശപ്പുറത്ത് ഇരുത്തുകയും ചെയ്തു. അവിടെ നിന്നും കരഞ്ഞ് ബഹളം വെച്ച മകളെ ദേഷ്യം മൂത്ത് ഇടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് സംഭവം നടന്നത്. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവവമാണ് മോറിസിനെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൊമാലിയയിൽ ഇരട്ട ചാവേറാക്രമണം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്