മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ പല ആളുകളും ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. മരണം നടന്ന് കഴിഞ്ഞാൽ മൂകമായ കാലാവസ്ഥയായിരിക്കും. അത്തരത്തിൽ മരണാനന്തരം തന്നെ കാണാനെത്തുന്നവർ ചിരിച്ച് തിരിച്ച് പോകണമെന്ന മദ്യവയസ്കന്റെ തീരുമാനമാണ് അയർലൻഡിലെ കിൽമാനാഗിലെ ജനങ്ങളെ അമ്പരപ്പിക്കുന്നത്. ഇതിനായി അദ്ദേഹം ചെയ്ത വഴിയും വേറിട്ടത് തന്നെ.
ഒക്ടോബർ 13 ശനിയാഴ്ച, അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് സംഭവം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് എടുത്തുവച്ചു. പെട്ടന്നായിരുന്നു. എന്നെ തുറന്നു വിടൂ..എനിക്ക് ശ്വാസം മുട്ടുന്നു.ഇവിടെ ഇരുട്ടാണ് എന്ന നിലവിളി ശവപെട്ടിയിൽ നിന്ന് ഉയർന്നത്. കൂടി നിന്നവർ ആദ്യം ഒന്നമ്പരന്നു. പിന്നീട് അടുത്ത് നിന്ന മകളാണ് സംഭവം വ്യക്തമാക്കിയത്. ഇതോടെ ചടങ്ങിനെത്തിയവരെല്ലം കൂട്ടച്ചിരിയായിരുന്നു.
സംഭവം മറ്റൊന്നുമല്ല. തന്റെ വിയോഗം അറിഞ്ഞ് എത്തിയവരെ ഷായ് അവസാനമായി ചിരിപ്പിച്ചതാണ്. ഇതിനായി തന്റെ ശബ്ദം റെക്കോർഡ് ചെയ്തു വച്ചിരുന്നു. തന്റെ മരണ സമയത്തു ഇപ്രകാരം ചെയ്യാൻ അദ്ദേഹം തന്റെ മകളെ ഏൽപ്പിച്ചിരുന്നു. രോഗ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് ഷായുടെ അന്ത്യം.