Select Your Language

Notifications

webdunia
webdunia
webdunia
webdunia

മര്‍ലിന്‍ മണ്‍റോയുടെ പ്രണയാര്‍ദ്രമായ കത്തുകള്‍ ലേലം ചെയ്തു

മര്‍ലിന്‍ മണ്‍റോയുടെ പ്രണയാര്‍ദ്രമായ കത്തുകള്‍ ലേലം ചെയ്തു
അമേരിക്ക , ഞായര്‍, 7 ഡിസം‌ബര്‍ 2014 (17:32 IST)
വിവാദങ്ങള്‍ കൂടെ കൊണ്ടു നടന്ന ഇതിഹാസ ഹോളിവുഡ്‌ താരം മര്‍ലിന്‍ മണ്‍റോയുടെ കത്തുകള്‍ ലേലം ചെയ്‌തു. അമേരിക്കയിലെ ബിവെര്‍ലി ഹില്‍സിലെ ജൂലിയന്‍ ഓക്ഷന്‍ ഹൗസാണ്‌ പ്രണയാര്‍ദ്രമായ കത്തുകള്‍ ലേലം ചെയ്‌തത്‌.

മര്‍ലിന്‍ മണ്‍റോയ്ക്ക് ലഭിച്ച കത്തും അവര്‍ അയച്ച കത്തും, താരത്തിന് ഡോക്‌ടര്‍ പ്രിസ്‌ക്രിപ്‌ക്ഷന്‍ കുറിച്ച്‌ നല്‍കിയ മരുന്ന്‌ കുപ്പിയും ലേലം ചെയ്‌തു. മര്‍ലിനെ ജീവന് തുല്യം സ്നേഹിച്ച രണ്ടാം ഭര്‍ത്താവായ ബേസ്‌ബോള്‍ താരം ജോ ഡിമാഗ്ഗിയോ അയച്ച കത്തിനാണ് കൂടുതല്‍ പണം ലഭിച്ചത്. തന്നെ വിവാഹ മോചനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബേസ്ബോള്‍ താരം മര്‍ലിന് അയച്ച കത്തിന് 502653 രൂപയ്‌ക്കാണ്‌ (8,125 ഡോളര്‍) ലേലത്തില്‍ പോയത്‌. മണ്‍റോയുടെ മൂന്നാം ഭര്‍ത്താവും നാടകകൃത്തുമായ ആര്‍തര്‍ മില്ലെര്‍ക്ക്‌ മണ്‍റോ അയച്ച ഒരു കത്ത്‌ 2706593 രൂപയ്‌ക്കും (43,750 ഡോളര്‍) ലേലത്തില്‍ പോയി. മര്‍ലിന്‍ മണ്‍റോയുടെ കോച്ച്‌ ലീ സ്‌ട്രസ്‌ബെര്‍ഗിന്റെ കൈവശം ഉണ്ടായിരുന്ന വസ്‌തുക്കളാണ്‌ ലേലത്തില്‍ വച്ചത്‌.

നിരവധി പുരുഷന്മാര്‍ വന്നു പോയ മര്‍ലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ഭര്‍ത്താവായിരുന്നു ജോ ഡിമാഗ്ഗിയോ. വിവാഹം കഴിഞ്ഞ്‌ 9 മാസത്തില്‍ തന്നെ മര്‍ലിന്‍ ഡിമാഗ്ഗിയോയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നായിരുന്നു വിവാഹ മോചനം ചെയ്യരുതെന്ന്‌ അപേക്ഷിച്ച്‌ ഡിമാഗ്ഗിയോ താരത്തിന് കത്തയച്ചത്. എന്നാല്‍ കത്ത് അവഗണിച്ച് നാടകകൃത്തായ ആര്‍തര്‍ മില്ലറുമായി മര്‍ലിന്‍ ജീവിതം ആരംഭിക്കുകയായിരുന്നു.

അമിത മരുന്ന്‌ ഉപയോഗത്തെ തുടര്‍ന്ന്‌ 1962ല്‍ മര്‍ലിന്‍ മണ്‍റോ ആശുപത്രിയിലായ വേളയില്‍ മര്‍ലിന്റെ പക്കല്‍ ജോ ഡിമാഗ്ഗിയോ എത്തിയിരുന്നു. താരത്തിന്റെ അവസാന നാളുകളില്‍  ഡിമാഗ്ഗിയോ  മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. 1962 ആഗസ്റ്റ് 5ന് 36വയസില്‍ ഹോളിവുഡിനെ മാദക സൗന്ദര്യം കെണ്ട്‌ ത്രസിപ്പിച്ച മര്‍ലിന്‍ മണ്‍റോ ലോകത്തോട് വിടപറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam