Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞ് ഏഴു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല; പ്രശ്നം ഭർത്താവിന്, ഭാര്യയോട് ദേഷ്യം തീർത്തത് ക്രൂരമായ രീതിയിൽ

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല, ഭര്‍ത്താവ് ഭാര്യയുടെ കൈയ്യറുത്തു മാറ്റി

വിവാഹം
നെയ്‌റോബി , വ്യാഴം, 4 ഓഗസ്റ്റ് 2016 (08:26 IST)
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്തതിൽ ദേഷ്യം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈകള്‍ അറുത്തുമാറ്റി. കെനിയക്കാരനായ സ്റ്റീഫന്‍ നിലേയെന്ന ആളാണ് ദേഷ്യത്തില്‍ ജാക്‌സിന്‍ മെന്‍ഡേ എന്ന യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷമായി.
 
കുട്ടികളില്ലാത്തതിനെ ചൊല്ലി ഇവര്‍ തമ്മില്‍ സ്ഥിരം വഴക്കുകള്‍ നടന്നിരുന്നു. കുട്ടികള്‍ ഉണ്ടാകാത്തത് സ്റ്റീഫന്റെ പ്രശ്‌നമാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ചികിത്സ തുടര്‍ന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും കുട്ടികളുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞുവെങ്കിലും ഇയാള്‍ ഇതിനു തയ്യാറായില്ല.
 
നിരന്തരമായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു ജാക്‌സിനെ വീട്ടിലെത്തിയാണ് സ്റ്റീഫന്‍ ആക്രമിച്ചതും കൈകള്‍ അറുത്തതും. ആക്രമത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു .

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗരമധ്യത്തില്‍ വഴിയാത്രക്കാര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം