Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണ്‌ കിട്ടാക്കനിയെങ്കിൽ ഒരു സ്‌ത്രീയെ രണ്ടുപേർ വിവാഹം കഴിക്കട്ടേ...!!!!

പെണ്ണ്‌ കിട്ടാക്കനിയെങ്കിൽ ഒരു സ്‌ത്രീയെ രണ്ടുപേർ വിവാഹം കഴിക്കട്ടേ...!!!!
ചൈന , ബുധന്‍, 28 ഒക്‌ടോബര്‍ 2015 (15:15 IST)
ചൈനയില്‍ ഒറ്റക്കുട്ടി നയം നടപ്പിലാക്കിയതോടെ സ്ത്രീ പുരുഷ അനുപാതത്തില്‍ വന്‍ അന്തരമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ പങ്കാളികളെ കിട്ടാതെ വിഷമിക്കുമ്പോള്‍ വിഷയത്തിന് പരിഹാരവുമായി ഒരു സാമ്പത്തിക വിദഗ്ദന്‍ രംഗത്തെത്തി. 'പെണ്ണ്‌ കിട്ടാക്കനിയെങ്കിൽ ഒരു സ്‌ത്രീയെ രണ്ടുപേർ വിവാഹം കഴിക്കട്ടേ'യെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ചൈന ഷെയിംഗ്‌ സർവകലാശാലയിലെ ഫിനാൻസ്‌ ആൻഡ്‌ എക്കണോമിക്‌ പ്രൊഫസർ ഷീ സുവോഷിയാണ്‌ ചൈനയിലെ ചെറുപ്പക്കാർക്ക്‌ മുന്നിൽ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്‌. തന്റെ നിർദേശത്തിൽ പുതുമയില്ലെന്നും ചില ഉൾനാടൻ ഗ്രാമങ്ങളിലെയും സഹോദരന്മാർ ഒരു സ്‌ത്രീയെ വിവാഹം കഴിച്ച്‌ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും പ്രൊഫസർ തന്റെ ബ്ലോഗിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

സ്‌ത്രീകളുടെ എണ്ണം വളരെക്കുറവായതിനാൽ പാവപ്പെട്ട പുരുഷന്മാരുടെ ജീവിതം വാർധക്യകാലത്ത്‌ വളരെ ശോചനീയമാണ്‌. വാര്‍ധ്യക്യത്തില്‍ ആരുമില്ലാതെ ജീവിതം തള്ളിനീക്കേണ്ടി വരുമെന്നതിനാല്‍ ഇവർക്കുള്ള ഏക പോംവഴിയായാണ്‌ ഒരു സ്‌ത്രീയെ രണ്ടു പുരുഷന്മാർ വിവാഹം കഴിക്കുക എന്നതെന്നും പ്രൊഫസർ നിർദേശിക്കുന്നു.ഏതായാലും പ്രഫസറുടെ നിര്‍ദ്ദേശം ഓണലൈന്‍ ലോകത്ത് വൈറലായിക്കഴിഞ്ഞു.

2020 ൽ എത്തുന്പോൾ ചൈനയിൽ അവിവാഹിതരായ 30 മില്യൻ പുരുഷന്മാർ ഉണ്ടാകുമെന്നാണ്‌ നിലവിലെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇത് വലിയ സാമൂഹിക വിപത്തിന് കാരണമാകുമെന്ന ഭയം ചൈനീസ് സര്‍ക്കാരിനുണ്ട്.

Share this Story:

Follow Webdunia malayalam