Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈക്കിൾ ജാക്സണ് സുഹൃത്തിന്റെ മകളോട് പ്രണയമായിരുന്നു, 11 വയസ്സുകാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മൈക്കിൾ ജാക്സൺ എമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, അതും പതിനൊന്നാം വയസ്സിൽ

മൈക്കിൾ ജാക്സണ് സുഹൃത്തിന്റെ മകളോട് പ്രണയമായിരുന്നു, 11 വയസ്സുകാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
, ചൊവ്വ, 19 ജൂലൈ 2016 (12:19 IST)
പോപ്പ് ഗായകൻ മൈക്കിൾ ജാക്സൺ‌ന്റെ മരണാനന്തരവും വിവാദങ്ങൾ കൊഴുത്തിരിക്കുകയാണ്. അദ്ദേഹം ഹോളിവുഡ് താരം എമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ. അവസാന നാളുകളിൽ ജാക്സണെ ചികിത്സിച്ച ഡോക്ടർ കോൺറാഡ് മറെയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
ജാക്സൺ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്ത് വെറും പതിനൊന്ന് വയസ്സായിരുന്നു എമ്മയ്ക്ക് ഉണ്ടായിരുന്നത്. ജെ കെ റൗളിങിന്റെ ഹാരി പോർട്ടർ സീരിസീലൂടെ ശ്രദ്ധ നേടിയ താരമാണ് എമ്മ. മൈക്കിൾ ജാക്സൺന്റെ ജീവിതത്തിലെ ഇരുണ്ട വശങ്ങൾ തുറന്നു കാട്ടുന്ന തന്റെ 'ദിസ് ഈസ് ഇറ്റ്' എന്ന പുസ്തകത്തിലാണ് മറെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
എമ്മെയെ കണ്ടുമുട്ടുന്നതിന് മുൻപ് ജാക്സണ് പ്രണയം മറ്റൊരു പെൺകുട്ടിയോടായിരുന്നു. ആത്മാർത്ഥ സുഹൃത്തായ മാർക്ക് ലെസ്റ്ററിന്റെ പന്ത്രണ്ട്‌കാരിയായ മകൾ ഹാരിയറ്റായിരുന്നു ജാക്സണ് അഭിനിവേശം തോന്നിയ ആദ്യത്തെ പെൺകുട്ടി. ഹാരിയറ്റിന് അഞ്ചു വയസ്സുള്ളപ്പോൾ മുതൽ കുട്ടിയോട് കടുത്ത അഭിനിവേശമായിരുന്നു ജാക്സണ്. 
 
ഹാരിയറ്റിന് 12 വയസ്സായപ്പോ‌ൾ കുട്ടിയെ വിവാഹം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടിക്ക് വിവാഹപ്രായമായില്ലെന്ന് പറഞ്ഞ് താനാണ് ആ തീരുമാനത്തിൽ നിന്നും പിൻതിരിപ്പിച്ചതെന്നും മറെ പുസ്തകത്തിൽ പറയുന്നുണ്ട്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ സ്മാര്‍ട്ട്‌ഫോണോ ടാബ്ലറ്റോ വീട്ടില്‍ ഉണ്ടോ ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായ് ഒരു സുരക്ഷാ ക്യാമറ!