Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യകയായ മകളെ കല്യണം കഴിക്കാൻ തയ്യാറാകുന്ന പുരുഷന് രണ്ട് കോടി നൽകും, പ്രഖ്യാപനവുമായി കോടീശ്വരനായ ഒരു അച്ഛൻ !

കന്യകയായ മകളെ കല്യണം കഴിക്കാൻ തയ്യാറാകുന്ന പുരുഷന് രണ്ട് കോടി നൽകും, പ്രഖ്യാപനവുമായി കോടീശ്വരനായ ഒരു അച്ഛൻ !
, വെള്ളി, 8 മാര്‍ച്ച് 2019 (20:49 IST)
കന്യകയായ എന്റെ മകളെ കല്യാണം കഴിക്കാൻ തയ്യറാവുന്നവർക്ക് 2 കോടി രൂപ നലകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സതേർൺ തായ്‌ലൻഡിലെ കോടീശ്വരനായ ഒരു പിതാവ്. ആരോൺ റൊത്തോംഗ് എന്നയാളാണ് ആരെയും അമ്പരപ്പിക്കുന്ന ഈ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.
 
എന്തുകൊണ്ടാണ്ടാണ് ഇത്തരം ഒരു പ്രഖ്യാപനം എന്ന് ആർക്കും തോന്നാം. എന്നാൽ കാരണമുണ്ട്. എത്ര പറഞ്ഞിട്ടും തന്റെ മകൾ കർണിസ്റ്റ വിവാഹം കഴിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് പിതാവ് ആരോൺ ഇത്തരം ഒരു പർസ്യ പ്രസ്ഥാവൻ നടത്തിയത്.
 
മകളെ കല്യാണം കഴിക്കുന്ന പുരുഷൻ വലിയ ഡിഗ്രികളോ പാര്യമ്പര്യത്തിന്റെ പിൻ‌ബലമോ ഒന്നും വേണ്ടാ എന്ന് ആരോൺ പറയുന്നു. എഴുതാനും വായിക്കാനും അറിയുന്ന കഠിനമായി അധ്വാനിക്കാനുള്ള മനസുള്ള ഡുരൈൻ പഴം ഇഷ്ടപ്പെടുന്ന ആർക്കും തന്നെ സമീപിക്കാം എന്നാണ് ആരോൺ പറയുന്നത്.
 
ആരോൺ ഡുരൈൻ കർഷകനാണ് ഇദ്ദേഹത്തിന് നിരവധി ബിസിനസുകളും ഉണ്ട്. 26കാരിയായ തന്റെ മകൾ ഒരു യൂണിവേർസിറ്റി ഗ്രാജുവേറ്റ് ആണെന്നും ഇംഗ്ലീഷും ചൈനിസും സംസാരിക്കു, എന്നും പിതാവ് ആരോൺ പറയുന്നു. സ്വന്തം ജോലിയിൽ കഴിവും പ്രാപ്തിയുമുള്ള ഒരാളെയാണ് എനിക്ക് മരുമകനായി വേണ്ടത് എന്നും അദ്ദേഹത്തിന് തന്റെ മുഴുവൻ സമ്പാദ്യവും നൽകും എന്നും ആരോൺ പറയുന്നു.
 
തന്നെ വിവാഹം കഴിക്കുന്നവർക്ക് 2 കോടി നൽകും എന്ന പിതാവിന്റെ പ്രഖ്യാപനം ആശ്ചര്യപ്പെടുത്തി എന്നാണ് മകൾ കർണിസ്റ്റ പറയുന്നത്. ‘ഇത് ഒരു തമാശയായി മാത്രമാണ് ഞാൻ കാണുന്നത്. ഞാൻ കല്യാണം കഴിക്കുകയണെങ്കിൽ സ്വന്തം കഴിവിൽ വിശ്വാസാമുള്ള, കുടുംബത്തെ സ്നേഹിക്കുന്ന ഒരു നല്ല വ്യക്തിയെയാവും പങ്കാളിയായി തിരഞ്ഞെടുക്കുക എന്ന് കർണിസ്റ്റ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ മുംബൈ 12ആം സ്ഥാനത്ത് !