Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശ്വസുന്ദരി മത്സരത്തിനെത്തുന്ന പെണ്‍കുട്ടികളെ കൈയില്‍ കിട്ടിയാല്‍ എന്തു ചെയ്യുമെന്ന് ഐഎസ് ഭീകരര്‍ വ്യക്തമാക്കുന്നു - ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി

ഐഎസ് ഭീകരര്‍ വിശ്വസുന്ദരി മത്സരത്തെ ലക്ഷ്യമിടുന്നു

വിശ്വസുന്ദരി മത്സരത്തിനെത്തുന്ന പെണ്‍കുട്ടികളെ കൈയില്‍ കിട്ടിയാല്‍ എന്തു ചെയ്യുമെന്ന് ഐഎസ് ഭീകരര്‍ വ്യക്തമാക്കുന്നു - ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി
മനില , ചൊവ്വ, 9 ഓഗസ്റ്റ് 2016 (19:47 IST)
യൂറോപ്പിലാകെ അക്രമണം അഴിച്ചുവിട്ട ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ വിശ്വസുന്ദരി മത്സരത്തെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. 2017ൽ ഫിലിപ്പിൻസിൽ നടക്കുന്ന വിശ്വസുന്ദരി മത്സരവേദിയിൽ സ്‌ഫോടനം നടത്തുമെന്നാണ് പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ ഐഎസ് വ്യക്തമാക്കിയിരിക്കുന്നത്.

ഐഎസ് ഭീകരര്‍ വിശ്വസുന്ദരി മത്സരത്തെ ലക്ഷ്യമിടുന്നതായി ദി സൺ പത്രം റിപ്പോർട്ട് ചെയ്‌തിരുന്നു. നടത്താന്‍ പോകുന്ന ആക്രമത്തെക്കുറിച്ച് വീഡിയോയിലൂടെ ഭീകരര്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യ ബോംബ് ഉണ്ടാക്കുന്ന രീതിയും വീഡിയോയിൽ വിവരിക്കുന്നുണ്ട്.

2017 ജനുവരി 30 നാണ് വിശ്വസുന്ദരിക്ക് കിരീടം സമ്മാനിക്കുന്നത് എന്നാൽ മത്സരവേദി അജ്ഞാതമാണ്. മുൻ വിശ്വസുന്ദരിയും ഫിലിപ്പിനോ - ജർമ്മൻ മോ‌‌ഡലുമായ പിയ വർട്സ്ബച്ച് തന്റെ പിൻഗാമിക്ക് വേദിയിൽ കീരീടം സമ്മാനിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. വിശ്വസുന്ദരി മത്സരത്തെ എതിര്‍ക്കുന്നവരാണ് ഐഎസ് ഭീകരര്‍.

ലൈംഗിക അടിമയാകുന്നതിന് വിസമ്മതിച്ച 19 പെണ്‍കുട്ടികളെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകളും വരുന്നത്. ആഗസ്‌ത് ഒന്നിനോ രണ്ടിനോ ആണ് മൊസ്യൂളില്‍ വച്ച് പെണ്‍കുട്ടികളെ ഭീകരര്‍ കഴുത്തറത്ത് കൊന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവിധ ഇടങ്ങളില്‍ നിന്ന് പിടികൂടിയ പെണ്‍കുട്ടികളെ മൊസ്യൂളില്‍ എത്തിക്കുകയായിരുന്നു. ലൈംഗിക അടിമകളാകാനാണ് നിങ്ങളുടെ നിയോഗമെന്ന് ഭീകരര്‍ അറിയിച്ചതോടെ പെണ്‍കുട്ടികള്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ പെണ്‍കുട്ടികളെയും കഴുത്തറത്ത് കൊല്ലുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടുന്ന ട്രെയിനിന്‍ നിന്ന് അടിച്ചുമാറ്റിയത് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും; മോഷ്ടാക്കൾ ചില്ലറക്കാരല്ല - സിനിമയെ വെല്ലുന്ന മോഷണം നടന്നത് ഇങ്ങനെ!