മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഭീകരത നേരിടുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പുകള്‍ക്കെതിരെ ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

അഭിറാം മനോഹർ
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (08:21 IST)
ഭീകരത നേരിടുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പുകള്‍ക്കെതിരെ ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുവ വിഷയത്തില്‍ യുഎസ് ഇന്ത്യയുമായി അകന്നതോടെ ഇന്ത്യ ചൈന- റഷ്യ എന്നീ വന്‍ശക്തികളുമായി അടുക്കുന്നതിന്റെ സൂചനയാണ് ഇക്കുറി ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ കാണാനായത്. ഏപ്രില്‍ 22ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം മാനവരാശിയില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ തുറന്ന വെല്ലുവിളിയാണെന്ന് മോദി പറഞ്ഞു.
 
 പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും അടക്കമുള്ള രാഷ്ട്രനേതാക്കളെ വേദിയിലിരുത്തിയാണ് മോദിയുടെ പരാമര്‍ശന്‍. ഭീകരവാസത്തെ ചില രാജ്യങ്ങള്‍ പരസ്യമായി പിന്തുണയ്ക്കുന്നത് നമുക്ക് അംഗീകരിക്കാനാകുമോ എന്ന ചോദ്യവും ഉച്ചകോടിയില്‍ മോദി ഉയര്‍ത്തി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഉച്ചകോടിയുടെ അവസാനദിനം പാകിസ്ഥാന്‍ കൂടി അംഗരാജ്യമായ എസ്സിഒ സംയുക്തപ്രസ്താവന ഇറക്കി. ഗാസയിലെ യുദ്ധത്തെയും പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖുസ്‌ദൊര്‍, ജാഫര്‍ എക്‌സ്പ്രസുകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളെയും എസ് സി ഒ അപലപിച്ചു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments