Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യാ- പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ല, ഷെഡ്യൂൾ പ്രകാരം നടക്കും

ഐപിഎല്ലിലെ പതിനെട്ടാം സീസണിലെ ആകെയുള്ള 74 മത്സരങ്ങളിൽ 56 എണ്ണവും പൂർത്തിയായി കഴിഞ്ഞു.

IPL 2025

അഭിറാം മനോഹർ

, ബുധന്‍, 7 മെയ് 2025 (15:39 IST)
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍. അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഫൈനല്‍ ഉള്‍പ്പടെ 14 മത്സരങ്ങള്‍ നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
 
ഐപിഎല്ലിലെ പതിനെട്ടാം സീസണിലെ ആകെയുള്ള 74 മത്സരങ്ങളില്‍ 56 എണ്ണവും പൂര്‍ത്തിയായി കഴിഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ആക്രമണം ഐപിഎല്‍ മത്സരങ്ങളെ ബാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ബിസിസിഐ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ആവശ്യമെങ്കില്‍ അതിനനുസരിച്ചുള്ള തീരുമാനമെടുക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകരവാദം അവസാനിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വേണ്ട: ഗൗതം ഗംഭീർ