Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്‌ഗാനിസ്താനെ ഞെട്ടിച്ച് സ്ഫോടനം: നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അഫ്‌ഗാനിസ്താനെ ഞെട്ടിച്ച് സ്ഫോടനം: നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
, വെള്ളി, 8 ഒക്‌ടോബര്‍ 2021 (20:05 IST)
അഫ്‌ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്ഫോടനം. കുന്ദൂസ് പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ മിഷൻ ടു അഫ്‌ഗാനിസ്ഥാൻ ട്വീറ്റ് ചെയ്‌തു.
 
കുന്ദൂസ് പ്രവിശ്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്‌ചയിലെ ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സ്ഫോടനത്തിന് പിന്നിൽ ഐഎസ് അണെന്ന് താലിബാൻ ആരോ‌പിച്ചു.
 
കഴിഞ്ഞ ഞായറാഴ്ച്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയില്‍ 7,000 മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യമന്ത്രി