Select Your Language

Notifications

webdunia
webdunia
webdunia
webdunia

69 കുഞ്ഞുങ്ങളെ പ്രസ‌വിച്ച യുവതി മരിച്ചു

മാതൃത്വം വിനയായപ്പോൾ...

69 കുഞ്ഞുങ്ങളെ പ്രസ‌വിച്ച യുവതി മരിച്ചു
, ശനി, 4 മാര്‍ച്ച് 2017 (11:15 IST)
69 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ യുവതി മരിച്ചു. പാലസ്തീനിലാണ് സംഭവം. തന്റെ 40 ആമത്തെ വയസ്സിൽ 69 ആമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് യുവതി മരണമടഞ്ഞത്. പാലസ്തീൻ സ്വദേശിയായ യുവതിയുടെ ഇരുപത്തിയേഴാമത്തെ പ്രസവമായിരുന്നു ഇത്. 
 
ഗാസയിലെ അൽ അൻ വാർത്താ ഏജൻസിയാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഗാസ മുമ്പിലെ സ്വന്തം വീട്ടിൽ വെച്ചാണ് യുവതിയുടെ മരണം നടന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പല പ്രസവത്തിനും ഇവർക്ക് ഇരട്ടകളോ, മൂന്നോ നാലോ കുട്ടികളോ ആയിരുന്നു ജനിക്കാറുണ്ടായിരുന്നത്. കുഞ്ഞു സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ മരണത്തിന് ഉത്തരവാദി ശശികലയോ ?; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്