മ്യാന്മറില് നാലുകുട്ടികള്‍ ഉള്‍പ്പെടെ 38പേരെ പട്ടാളം വെടിവച്ചു കൊലപ്പെടുത്തി. രാജ്യത്ത് പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയാണ് വെടിവച്ചിട്ടത്. മുന്നറിയിപ്പ് നല്‍കാതെ പട്ടാളം പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 50പേരാണ് ഇതുവരെ മ്യാന്‍മറില്‍ വെടിയേറ്റു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു മ്യാന്‍മറില്‍ രാഷ്ട്രിയ നേതാക്കളെ തടവിലാക്കിക്കൊണ്ട് പട്ടാളം അട്ടിമറിനടത്തിയത്. 300ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സമാധാനത്തിനുള്ള നോബല്‍ പ്രൈസ് ജേതാവും രാഷ്ട്രീയ നേതാവുമായ ആങ്‌സാന്‍ സൂചി തടവിലാണ്.