യാങ്കൂണ്‍: പട്ടാള അട്ടിമറിയ്ക് പിന്നാലെ മ്യാൻമറി അടിയന്തരാവസ്ഥ. വിമാനത്താവളങ്ങൾ അടച്ചു. സർവീസുകൾ പൂർണമായും റദ്ദാക്കി യാങ്കൂൺ എയർപോർട്ടിലേയ്ക്കുള്ള റോഡ് അടച്ചതായി യുഎസ് എംബസി ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒരു വർഷത്തേയ്ക്ക് പട്ടാളം നിയന്ത്രണം ഏറ്റെടുത്തതായി സേനയുടെ ദൗദ്യോഗിക ചാനലിലുടെ കഴിഞ്ഞ ദിവസം സൈനികർ പ്രഖ്യാപിച്ചിരുന്നു. ഞാനയറാഴ്ച രാത്രിയോടെയാണ് ഓങ് സാൻ സൂചിയെയും പ്രസിഡന്റിനെയും ഉൾപ്പടെ സേന തടങ്കലിലാക്കിയാത്. സേനയുടെ ചാനൽ ഒഴികെയുള്ള രാജ്യത്തെ വാർത്താവിനിമയ മാർഗങ്ങൾ എല്ലാം നിർത്തിവച്ചു. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സൈന്യം. പിന്നലെയാണ് അട്ടിമാറി.