Webdunia - Bharat's app for daily news and videos

Install App

മുംബൈ ഭീകരാക്രമണം; ഭീകരര്‍ എത്തിയത് അതിര്‍ത്തി കടന്ന് - പാക് പങ്ക് തുറന്നു പറഞ്ഞ് ഷെരീഫ്

മുംബൈ ഭീകരാക്രമണം; ഭീകരര്‍ എത്തിയത് അതിര്‍ത്തി കടന്ന് - പാക് പങ്ക് തുറന്നു പറഞ്ഞ് ഷെരീഫ്

Webdunia
ശനി, 12 മെയ് 2018 (19:05 IST)
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക് മാധ്യമമായ ഡോണിനു നൽകിയ അഭിമുഖത്തിലാണു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

രാജ്യത്തിന്‍റെ ഭാഗമല്ലാത്ത ഭീകരര്‍ അതിര്‍ത്തി കടന്ന് മുംബൈയില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ‘നോൺ സ്റ്റേറ്റ് ആക്ടേഴ്സ്’ എന്നുവിളിക്കാവുന്ന ഭീകരസംഘമാണ് കൃത്യം നടപ്പാക്കിയത്. പാകിസ്ഥാനിൽ ഭീകരസംഘടനകൾ ഇപ്പോഴും സജീവമാണെന്നും ഷെരീഫ് പറഞ്ഞു.  

രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇവരെ ഒരു രാജ്യത്തിന്റെ അതിർത്തി കടന്ന് ചെന്ന് 150 ഓളം പേരെ കൊലപ്പെടുത്താൻ ഞങ്ങൾ സമ്മതിക്കുമോ എന്നു ചോദിച്ച ഷെരീഫ് മുംബൈ ഭീകരാക്രമണ കേസുമായി
ബന്ധപ്പെട്ട് റാവൽപിണ്ടിയിലെ കോടതിയിൽ നടക്കുന്ന കേസ് തടസപ്പെടുത്താനുള്ള ശ്രമം എന്തിനാണെന്നും ചോദിച്ചു.

ഭീകരവിരുദ്ധ കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. കേസിന്റെ വിചാരണ ഏതാണ്ടു നിലച്ച മട്ടാണ്. ഭീകരവാദത്തിന്‍റെ ഇരയായിട്ടുകൂടി പാകിസ്ഥാന്റെ വിശദീകരണം ഒരു അന്താരാഷ്ട്ര വേദിയും അംഗീകരിക്കുന്നില്ലെന്നും ഷെരീഫ് ചൂണ്ടിക്കാട്ടി.

ലോക രാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ, സ്വയം വരുത്തിവച്ചതാണ്. ഒട്ടേറെ ജീവനുകൾ ബലി നൽകിയിട്ടും അതിർത്തി വിഷയത്തിൽ നമ്മുടെ വാദങ്ങൾക്ക് ആരും ചെവി നൽകുന്നില്ല. അഫ്ഗാനിസ്ഥാന്റെ ഭാഗം കേൾക്കാൻ പോലും ആളുകളുണ്ട്. ഇക്കാര്യത്തിൽ ആത്മപരിശോധന ആവശ്യമാണെന്നും ഷെരീഫ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

അടുത്ത ലേഖനം
Show comments