കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു
കാശ്‌മീരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു, രണ്ട് ഭീകരരേയും വധിച്ചു
കാശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. വടക്കൻ കാശ്മീരിലെ ബന്ദിപ്പോറ ജില്ലയിലുള്ള ഹാജിൻ എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുലർച്ചെ അഞ്ചു മണിയോടെയാണ് 13 ആർ.ആർ വിഭാഗവും സൈനികരും സംയുക്ത തെരച്ചിൽ നടത്തിയത്. തുടര്‍ന്നായിരുന്നു തീവ്രവാദികൾ സൈനികര്‍ക്ക് നേരെ വെടിയുതിർത്തത്.
അതി രൂക്ഷമായ വെടിവയ്പ് മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. എട്ട് തീവ്രവാദികളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.