Select Your Language

Notifications

webdunia
webdunia
webdunia
webdunia

2020ലെ ആദ്യകുഞ്ഞ് ഫിജിയിൽ, പുതുവത്സരദിനത്തിൽ ലോകമാകെ നാല് ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്ന് യൂണിസെഫ്

2020ലെ ആദ്യകുഞ്ഞ് ഫിജിയിൽ, പുതുവത്സരദിനത്തിൽ ലോകമാകെ നാല് ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്ന് യൂണിസെഫ്

അഭിറാം മനോഹർ

, ബുധന്‍, 1 ജനുവരി 2020 (11:48 IST)
പുതുവത്സരദിനത്തിൽ ലോകത്താകെ നാല് ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്ന് യൂണിസെഫ്. ഇതിൽ 17 ശതമാനം കുട്ടികളും ഇന്ത്യയിലായിരിക്കുമെന്നും 2020ലെ ആദ്യകുഞ്ഞ് ജനിക്കുന്നത് ഫിജിയിലായിരിക്കുമെന്നും യൂണിസെഫ് പറയുന്നു.
 
പുതുവത്സരദിനത്തിൽ ജനിക്കുന്ന ഓരോ കുട്ടികളുടേയും ജനനം യൂണിസെഫ് വിപുലമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട കണക്കുകൾ യൂണിസെഫ് തയ്യാറാക്കിയിരിക്കുന്നത്.
 
2020ലെ ആദ്യകുഞ്ഞ് ഫിജിയിലാണ് ജനിക്കുന്നതെങ്കിൽ അമേരിക്കയിലായിരിക്കും പുതുവത്സരത്തിലെ അവസാന കുഞ്ഞ് ജനിക്കുകയെന്ന് യൂണിസെഫ് പറയുന്നു. ഏകദേശം 3,92,078 കുഞ്ഞുങ്ങൾ പുതുവത്സരദിനത്തിൽ പിറക്കുമെന്നാണ് യൂണിസെഫ് കണക്കുകൂട്ടുന്നത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 67,385 കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് യൂണിസെഫ് കരുതുന്നത്. ലോകത്തെ ആകെ ജനനത്തിന്റെ 17 ശതമാനമാണിത്.
 
പുതുവത്സരദിനത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ ജനിക്കുന്ന രാജ്യവും ഇന്ത്യയാണ്. 46,299 ജനനങ്ങളുമായി ചൈന, 26,039 ജനനങ്ങളുമായി നൈജീരിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലരമാസത്തിന് ശേഷം കാശ്മീരിൽ എസ് എം എസ് സേവനം പുനരാരംഭിച്ചു