നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം, വീടുകളിൽ തുടരണമെന്ന് നിർദേശം, അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ
നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച അഞ്ച് മണിവരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍ വരും.
സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനും രാജ്യത്ത് പടര്‍ന്ന് പിടിച്ച അഴിമതിക്കും എതിരെ നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം ബുധനാഴ്ചയും തുടരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കും വരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച അഞ്ച് മണിവരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍ വരും. വ്യാഴാഴ്ച രാവിലെ 6 മണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നാണ് സൈന്യത്തിന്റെ നിര്‍ദേശം. നേപ്പാളില്‍ കലാപം ആക്രമാസക്തമായ അവസ്ഥയില്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന 7 ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി.
നേപ്പാള്‍- ഇന്ത്യ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അടിയന്തിര സാഹചര്യമുണ്ടായാല്‍ നേപ്പാളിലെ +977 - 980 860 2881, +977 - 981 032 6134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. നേപ്പാളില്‍ സംഘര്‍ഷം രൂക്ഷമായതോടെ കാഠ്മണ്ഡുവിലേക്കുള്ള വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, നേപ്പാള്‍ എയര്‍ലൈന്‍സ് എന്നിവ നിര്‍ത്തലാക്കിയിരുന്നു.