Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി സുഹൃത്തല്ല, സഹോദരനാണെന്ന് നെതന്യാഹു; ജെറുസലേമില്‍ ഒരുമിച്ച് യാത്ര

Benjamin Netanyahu Flight, Israel, Benjamin Netanyahu Flight Issue, ബെഞ്ചമിന്‍ നെതന്യാഹു
മോദി സുഹൃത്തല്ലെന്നും സഹോദരനാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ടെല്‍ അവീവില്‍ ലഭിച്ചത്. ഇസ്രയേല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ഒപ്പം നിന്നുവെന്നും നെതന്യാഹു പറഞ്ഞു. ഭീകരവാദത്തെ ചെറുക്കാന്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
 
ഹമാസ് ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ അതിന്റെ വേദന ഇന്ത്യയും അനുഭവിച്ചു എന്നും മോദി പറഞ്ഞു. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഇസ്രയേല്‍ എത്തിയതാണ് മോദി. 
കഴിഞ്ഞദിവസം ഇസ്രായേലിന്റെ ജറുസലേം പോസ്റ്റിന്റെ മുന്‍ പേജില്‍ മോദിക്ക് സ്വാഗതം പറഞ്ഞുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ സന്ദര്‍ശനത്തെയും ഇന്ത്യ-ഇസ്രായേല്‍ ബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ സ്റ്റോറികളോടൊപ്പം പ്രധാനമന്ത്രി കൈകള്‍ വീശുന്ന ഒരു ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
 
2017-ല്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് മന്ത്രിക്ക് നല്‍കണം, കെ എസ് യു പ്രവര്‍ത്തകര്‍ അടുത്തുപോലും പോയിട്ടില്ല: കെ മുരളീധരന്‍