Netherland Former Prime Minister
70 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ദയാമരണത്തിലൂടെ പങ്കാളിയേയും ഒപ്പംകൂട്ടി നെതര്‍ലന്‍ഡ്സ് മുന്‍ പ്രധാനമന്ത്രി ഡ്രിസ് ഫന്‍ അഹ്ത്. ഭാര്യ യൂജീനിയയെ ഒപ്പം കൂട്ടി ഈമാംസം അഞ്ചിനാണ് ദയാമരണം സ്വീകരിച്ചത്. ഇരുവര്‍ക്കും 93 വയസ്സായിരുന്നു. ജീവിതത്തിലുടനീളം നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന ജീവിതപങ്കാളിയെ മരണത്തിലും തനിച്ചാക്കില്ല എന്ന് തീരുമാനിച്ചാണ് ഡ്രിസ് ഫന്‍ അഹ്ത് ഒപ്പം കൂട്ടിയത്.
ദയാവധത്തിന് 2002-ല്‍ നിയമപരമായി അനുമതിനല്‍കിയ രാജ്യമാണ് നെതര്‍ലന്‍ഡ്സ്. രോഗം വിട്ടുമാറാതെ ക്ലേശിപ്പിക്കുന്ന ജീവിതം ലഭിച്ചവര്‍ക്ക് ദയാവധം ഡോക്ടര്‍മാരുടെ സഹായത്തോടെ നല്‍കാമെന്നായിരുന്നു നിയമം. 1977 മുതല്‍ 82 വരെ നെതര്‍ലന്‍ഡ്സിന്റെ പ്രധാനമന്ത്രിയായിരുന്നു ഫന്‍ അഹ്ത്.