Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ കോവിഡ് വകഭേദം ബെല്‍ജിയത്തും ! ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ച് വീണ്ടും ആലോചിച്ച് രാജ്യങ്ങള്‍

പുതിയ കോവിഡ് വകഭേദം ബെല്‍ജിയത്തും ! ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ച് വീണ്ടും ആലോചിച്ച് രാജ്യങ്ങള്‍
, വെള്ളി, 26 നവം‌ബര്‍ 2021 (22:29 IST)
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ബെല്‍ജിയത്തും സ്ഥിരീകരിച്ചു. ഈജിപ്ത്തില്‍ നിന്ന് നവംബര്‍ 11 ന് ബെല്‍ജിയത്തേക്ക് എത്തിയ യാത്രക്കാരനിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. നവംബര്‍ 22 നാണ് ഇയാള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. തീവ്ര വ്യാപനശേഷിയുള്ളതും നിരവധി തവണ ജനിതകമാറ്റം സംഭവിക്കാന്‍ കഴിവുള്ളതുമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ B.1.1.529 എന്ന വൈറസ് വകഭേദം. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇസ്രയേലിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനായി ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളെ കുറിച്ച് വിവിധ രാജ്യങ്ങള്‍ വീണ്ടും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. പല രാജ്യങ്ങളും ഇതിനോടകം വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീധന തുകയ്ക്ക് ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മിച്ചു നല്‍കാനാവശ്യപ്പെട്ട് വധു