Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാരുടെ മെയിലുകള്‍ സ്പാമായാണ് കാണുന്നത്: വിവാദ പരാമര്‍ശവുമായി ന്യൂസിലാന്‍ഡ് മന്ത്രി

പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് മന്ത്രി ഇന്ത്യക്കാരെ ആക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

eriga

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 27 മെയ് 2025 (11:02 IST)
eriga
ഇന്ത്യക്കാരുടെ മെയിലുകള്‍ സ്പാമായാണ് കാണുന്നതെന്ന വിവാദ പരാമര്‍ശവുമായി ന്യൂസിലാന്‍ഡ് മന്ത്രി. ഇന്ത്യക്കാര്‍ അയക്കുന്ന ഈമെയിലുകള്‍ തുറക്കാറില്ലെന്നും അവയെ സ്പാമായാണ് പരിഗണിക്കുന്നതെന്നും ന്യൂസിലാന്‍ഡ് ഇമിഗ്രേഷന്‍ മന്ത്രി എറിഗാ സ്റ്റാന്‍ഡ് ഫോര്‍ഡ് പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് മന്ത്രി ഇന്ത്യക്കാരെ ആക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.
 
തനിക്ക് ഇന്ത്യക്കാരുടേതായി നിരവധി മെയിലുകളാണ് വരുന്നതെന്നും കുടിയേറ്റ വിഷയങ്ങളില്‍ ഉപദേശം തേടിയാണ് ഇന്ത്യക്കാര്‍ മെയില്‍ അയക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അവരുടെ മെയിലുകള്‍ക്ക് മറുപടി അയക്കാറില്ല. മാത്രമല്ല അവ തുറന്നു പോലും നോക്കാറില്ലെന്നും സ്പാമായിയാണ് പരിഗണിക്കാറുള്ളതെന്നും മന്ത്രി പറഞ്ഞു.
 
ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണനും രൂക്ഷമായി വിമര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ ജനത മുന്നിട്ടിറങ്ങണം, എന്നാല്‍ സമാധാനത്തോടെ ഭക്ഷണം കഴിച്ചു ജീവിക്കാം: പ്രധാനമന്ത്രി നരേന്ദ്രമോദി