Webdunia - Bharat's app for daily news and videos

Install App

അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിൽ ഒസാമ ബിൻ‌ ലാദന്റെ പങ്കിന് തെളിവില്ലെന്ന് താലിബാൻ

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (19:54 IST)
യുഎസിൽ നടന്ന 9/11 ഭീകരാക്രമണത്തിൽ ഒസാമ ബിൻ ലാദന് പങ്കില്ലെന്നും അഫ്‌ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യാൻ അമേരിക്കക്കാർ ഇത് ഒരു കാരണമായി ഉപയോഗിക്കുകയായിരുന്നുവെന്നും താലിബാൻ. എൻസി‌ബി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് ഇക്കാര്യം പറഞ്ഞത്.
 
ഈ യുദ്ധത്തിന് ഒരു ന്യായീകരണവും ഇല്ലായിരുന്നു.20 വർഷത്തെ യുദ്ധത്തിന് ശേഷവും, 2001 സെപ്റ്റംബർ 11 ആക്രമണത്തിൽ ഒസാമ ബിൻ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ല. എന്നാൽ അമേരിക്കക്കാർ  യുദ്ധത്തിന് ഒരു ഒഴികഴിവായി ഇതിനെ ഉപയോഗിച്ചു. സബീബുള്ള മുജാഹിദ് പറഞ്ഞു. അതേസമയം അൽക്വയ്‌ദ പോലുള്ളാ ഭീകരസംഘടനകൾക്ക് അഫ്‌ഗാൻ ആതിഥേയരാകില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിനോട് അഫ്ഗാൻ മണ്ണ് ഭീകരതയ്ക്ക് സുരക്ഷിത താവളമാകില്ലെന്ന് തങ്ങൾ ആവർത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് താലിബാൻ വക്താവ് പറഞ്ഞു.
 
ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നു, അവർ ഞങ്ങളുടെ സഹോദരിമാരാണ്. അവർ ഭയപ്പെടേണ്ടതില്ല. താലിബാൻ രാജ്യത്തിനു വേണ്ടി പോരാടി. സ്ത്രീകൾ ഞങ്ങളെക്കുറിച്ച് അഭിമാനിക്കണം, ഭയപ്പെടരുത്. താലിബാൻ ഭരണത്തിന് കീഴിലെ സ്ത്രീകളെ പറ്റിയുള്ള ചോദ്യത്തിനോട് താലിബാൻ വക്താവ് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments