Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയുടെ ഭീഷണി ഏറ്റില്ല; വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ, പൂര്‍ണ പരാജയമെന്ന് റിപ്പോര്‍ട്ട്

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

അമേരിക്കയുടെ ഭീഷണി ഏറ്റില്ല; വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ, പൂര്‍ണ പരാജയമെന്ന് റിപ്പോര്‍ട്ട്
സോള്‍ , ശനി, 29 ഏപ്രില്‍ 2017 (08:53 IST)
അമേരിക്കയുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക്​ മിസൈൽ പരീക്ഷിച്ചു. എന്നാൽ, ഇത് പൂര്‍ണ പരാജയമായിരുന്നുവെന്ന് യുഎസ് സൈന്യവും ദക്ഷിണ കൊറിയയും ആരോപിച്ചു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സംഘർഷത്തിലയിരിക്കും കലാശിക്കുകയെന്ന്​ പ്രസിഡൻറ്​ട്രംപ്​ മുന്നറിയിപ്പ്​നൽകിയതിന്​പിന്നാലെയാണ് ഉത്തരകൊറിയയുടെ ഈ മിസൈൽ പരീക്ഷണം.
 
ഉത്തര കൊറിയ പരീക്ഷിച്ച മിസൈലിന്റെ പ്രധാന ഭാഗം പരീക്ഷണ സ്ഥലത്തു നിന്നും 35 കിലോമീറ്റർ അകലെ തകർന്നു വീണതായാണ് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ഉത്തര കൊറിയയുടെ ഈ നടപടി വളരെ മോശമായെന്നും ഇന്ന് പരാജയപ്പെട്ട ഈ മിസൈൽ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ചൈനയുടെ ഏറെ ബഹുമാനിക്കപ്പെടുന്ന പ്രസിഡന്റിനെ അനാദരിച്ചെന്നും ട്രംപ് ട്വീറ്ററില്‍ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയെപ്പോലെ മുടി മുറിക്കണം, അതിനു തയ്യാറല്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ട: സ്‌കൂളിന്റെ ഈ നിര്‍ദ്ദേശം വിവാദത്തില്‍