Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപ് വിരുദ്ധ മുദ്രാവാക്യം മുഴക്കി ട്രംപിനെതിരെ പ്രതിഷേധം; അമേരിക്കന്‍ പതാകയും കത്തിച്ചു

ട്രംപ് വിരുദ്ധ മുദ്രാവാക്യം മുഴക്കി ട്രംപിനെതിരെ പ്രതിഷേധം

ഡൊണാള്‍ഡ് ട്രംപ്
കാലിഫോര്‍ണിയ , വ്യാഴം, 10 നവം‌ബര്‍ 2016 (10:08 IST)
അമേരിക്കന്‍ പ്രസിഡന്റ് ആകാനുള്ള തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ അമേരിക്കയില്‍ പ്രതിഷേധം. അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്.
 
പ്രതിഷേധക്കാര്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യം മുഴക്കി. കൂടാതെ, അമേരിക്കന്‍ പതാക കത്തിക്കുകയും ചെയ്തു. 
പ്രതിഷേധം ഒക്ക്‌ലാന്റിലും കാലിഫോര്‍ണിയയിലും അക്രമാസക്തരായി. പ്രദേശത്തെ കെട്ടിടങ്ങളുടേ ജനവാതിലുകള്‍ എറിഞ്ഞു തകര്‍ത്തു.
 
ഒറിഗണില്‍ ഗതാഗതം സ്തംഭിപ്പിച്ചാണ് പ്രതിഷേധിച്ചത്. ചിലർ നടുറോഡിൽ ഇരിപ്പുറപ്പിച്ചു. ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രംപിനെ എതിർക്കുന്നവർ അമേരിക്കൻ പതാക കത്തിക്കുകയും ട്രംപ്​ തങ്ങളുടെ പ്രസിഡൻറല്ലെന്ന്​ മുദ്രാവാക്യം വിളിക്കുകയും ചെയ്​തു. ട്വിറ്ററിൽ ‘നോട്ട്​ മൈ പ്രസിഡൻറ്​’ എന്ന ഹാഷ്​ ടാഗ്​ അഞ്ചുലക്ഷം പേർ ഉപയോഗിച്ചിട്ടുണ്ട്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരുമ്പാവൂരിലെ ഭായിമാരെ പറ്റിച്ച് മിടുക്കന്മാരാകാനും മലയാളികള്‍; 500നു പകരം 400, 1000ത്തിനു പകരം 800