Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്യങ്ങൾ വഷളാകുന്നു, കാനഡയിലെ ഇന്ത്യക്കാർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

കാര്യങ്ങൾ വഷളാകുന്നു, കാനഡയിലെ ഇന്ത്യക്കാർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (18:06 IST)
ഇന്ത്യ കാനഡ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവര്‍ക്ക് നേരെയും കാനഡയില്‍ ഭീഷണിയുയരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
 
ഇന്ത്യാവിരുദ്ധ കാര്യങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലേക്ക് പോകരുത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. കാനഡയിലേക്ക് പോകാനിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനൂപിന് പിന്നാലെ ഭഗവതി ഏജന്‍സിയില്‍ നിന്ന് വീണ്ടും സമ്മാനം; ഇത്തവണ രണ്ടാം സമ്മാനം