ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് എട്ട് കോടി !; എന്നാല്‍ പിന്നീട് സംഭവിച്ചത്...
പത്തക്ക മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാരന്‍ മുടക്കിയത് 8 കോടിയലധികം
ഇഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ ദുബായിലെ ഇന്ത്യന്‍ വംശജന്‍ വാരിയെറിഞ്ഞത് എട്ട് കോടി പത്തുലക്ഷത്തോളം രൂപ. 058-8888888 എന്ന നമ്പര്‍ സ്വന്തമാക്കാനാണ് കോടീശ്വരനായ ബല്‍വിന്ദര്‍ സഹ്നി ഇത്രയുമധികം പണം ഒഴുക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് തന്റെ റോള്‍സ് റോയ്‌സ് കാറിന് ഇഷ്ട്നമ്പര്‍ പ്ലേറ്റായ ഡി 5 ലഭ്യമാക്കാന്‍ ഈ കോടീശ്വരന്‍ 60 കോടിയോളം രൂപ ചിലവാക്കിയത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
എന്നാല്‍ 058-8888888 എന്ന നമ്പര്‍ സ്വന്തമാക്കിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം കോളുകള്‍ വന്നതോടെ സ്വകാര്യ ആവശ്യത്തിനായി ഈ നമ്പര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് തനിക്കുണ്ടായതെന്ന് സഹ്നി പറയുന്നു. ഇത്തരം കാര്യങ്ങളിലൂടെ താന്‍ ചിലവഴിക്കുന്ന പണം ദുബായ് സര്‍ക്കാര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അതു വഴി തനിക്കും ചാരിറ്റിയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നും ഇയാള്‍ പറയുന്നു.